Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസില്‍ വീണ്ടും അപകടം: എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു

text_fields
bookmark_border
ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസില്‍ വീണ്ടും അപകടം: എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു
cancel
camera_alt

 ആദിൽ കെ ബിജു

ഏറ്റുമാനൂര്‍: മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റോഡില്‍ ചെറുവാണ്ടൂരില്‍ ബുധനാഴ്ച ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. മംഗളം എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും കാര്‍ത്തികപ്പള്ളി വണ്ടല്ലൂര്‍ കൊപ്രാപ്പുരയില്‍ ബിജുവിന്‍റെ മകനുമായ ആദില്‍ കെ.ബിജു(19)വാണ് മരിച്ചത്.

ബിജുവിനോടൊപ്പം പരിക്കേറ്റ പാലാ സ്വദേശി അഡോണിസ് (19) ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30 മണിയോടെ ചെറുവാണ്ടൂര്‍ വായനശാല ജംഗ്ഷനില്‍ കെഎന്‍ബി ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. ഏറ്റുമാനൂരില്‍നിന്നും പേരൂര്‍ പൂവത്തുംമൂട് ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചിരിക്കവെ പിന്നില്‍നിന്നും വന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ബൈക്കിന്‍റെ പിന്നിലിരുന്ന് സഞ്ചരിച്ചിരുന്ന ആദില്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണത് എതിര്‍വശത്തുനിന്നും വന്ന ഗ്യാസ് സിലിണ്ടര്‍ ലോറിയിലേക്കായിരുന്നു.

ഉടനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ മരണത്തിന് കീഴടങ്ങി. ഏറ്റുമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Another accident on Ettumanoor-Manarkad bypass: Engineering student dies
Next Story