മിനിമം മാർക്ക് മാനദണ്ഡത്തിൽ വാർഷിക പരീക്ഷക്ക് തുടക്കം
text_fieldsതിരുവനന്തപുരം: വിജയിക്കാൻ മിനിമം മാർക്ക് രീതി നടപ്പാക്കുന്ന എട്ടാം ക്ലാസിൽ ഉൾപ്പെടെ സ്കൂൾ വാർഷിക പരീക്ഷകൾക്ക് തുടക്കം. ഹൈസ്കൂളുകളോട് ചേർന്നുള്ള പ്രൈമറി ക്ലാസുകളിലും തിങ്കളാഴ്ച പരീക്ഷ തുടങ്ങി. വിജയിക്കാൻ എഴുത്തുപരീക്ഷയിൽ 30 ശതമാനം മാർക്ക് വേണമെന്ന നിബന്ധന നടപ്പാക്കുന്നത് എട്ടാം ക്ലാസ് വാർഷിക പരീക്ഷ മുതലാണ്.
തിങ്കളാഴ്ച രാവിലെ ഇംഗ്ലീഷും ഉച്ചക്കുശേഷം ഒന്നാം ഭാഷ പേപ്പർ ഒന്നിന്റെയും പരീക്ഷയായിരുന്നു. മാർച്ച് 27നാണ് ഹൈസ്കൂൾ ക്ലാസുകളിലെ വാർഷിക പരീക്ഷ പൂർത്തിയാവുക. ഇതിനു ശേഷം മൂല്യനിർണയം നടത്തി 30 ശതമാനം മാർക്ക് നേടാൻ കഴിയാത്തവർക്ക് രണ്ടാഴ്ചത്തെ പഠന പിന്തുണ പ്രവർത്തനങ്ങൾ നടത്തി വീണ്ടും പരീക്ഷക്കിരുത്തും. ഇതിലെ പ്രകടനം വിലയിരുത്തിയാകും ക്ലാസ് കയറ്റം. അടുത്ത വർഷം ഒമ്പതിലും പിന്നെ പത്തിലും മിനിമം മാർക്ക് രീതി നടപ്പാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

