Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദലിത് ക്രിസ്ത്യൻ...

ദലിത് ക്രിസ്ത്യൻ വയോധികയുടെ മൃതദേഹം സംസ്കരിച്ചു

text_fields
bookmark_border
annamma
cancel

ശാസ്താംകോട്ട: ഒരുമാസത്തെ അനിശ്ചിതത്വത്തിനൊടുവിൽ കുന്നത്തൂർ തുരുത്തിക്കര സ്വദേശിനിയായ ദലിത് ക്രിസ്ത്യൻ വയ ോധിക കാളിശ്ശേരിൽ പത്രോസി​​െൻറ ഭാര്യ അന്നമ്മ (75) യുടെ മൃതദേഹം കൊല്ലാറയിലെ ​െയരുശലേം മാർത്തോമാ പള്ളി ശ്മശാനത്തി ൽ സംസ്കരിച്ചു.

മേയ് 14ന്​ മരിച്ച ഇവരുടെ മൃതദേഹം അന്ന​ുമുതൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക ്ഷിച്ചിരിക്കുകയായിരുന്നു. കനത്ത പൊലീസ് സുരക്ഷയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന സംസ്കാരച്ചടങ്ങിനിടെ, മ രത്തിലും വൈദ്യുതി ടവറിലും കയറി ആത്മഹത്യ ഭീഷണി മുഴക്കിയ രണ്ട് സംഘ്​പരിവാർ പ്രവർത്തകരെ പൊലീസ് അറസ്​റ്റ്​ ചെയ് തുനീക്കി.

വ്യാഴാഴ്​ച രാവിലെ 10 ഒാടെയാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. തുരുത്തിക്കര യെരുശലേം മാർത്തോമാ പള്ളിയിൽ രാവിലെ നടന്ന ശുശ്രൂഷകൾക്ക് മാർത്തോമാ സഭ അടൂർ ഭദ്രാസനാധിപൻ അബ്രഹാം മാർ പൗലോസ് നേതൃത്വം നൽകി. പള്ളിയിലെ നടപടിക്രമങ്ങൾക്കുശേഷം പൊലീസ്​ നിയന്ത്രണത്തിലായിരുന്നു സംസ്കാര കർമങ്ങൾ. അന്നമ്മയുടെ മൃതദേഹം ഒരു സമരരൂപം എന്ന നിലയിലാണ്​ ആശുപത്രി മോർച്ചറിയിൽ ഒരുമാസമായി സൂക്ഷിച്ചിരുന്നത്.

മാർത്തോമസഭ വിശ്വാസിയായ ഇവരുടെ സംസ്കാരത്തിന്​ തുരുത്തിക്കരയിലെ ഇമ്മാനുവേൽ പള്ളി ഇടവക ഭരണസമിതി അനുവാദം നൽകിയിരുന്നില്ല. ചേലൂർ കുടിവെള്ള സംരക്ഷണ സമിതിയുടെ പരാതിയിൽ 2014ൽ കലക്ടർ നിരോധാജ്ഞ പുറപ്പെടുവിച്ചിരുന്നതിനാൽ ​െയരുശലേം മാർത്തോമാ പള്ളി വിശ്വാസികൾക്കുള്ള കൊല്ലാറയിലെ ശ്മശാനത്തിലും സംസ്കരിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്.

സംസ്കാരച്ചടങ്ങുകൾക്കിടെ ചേലൂർ കുടിവെള്ള സംരക്ഷണ സമിതിയുടെ പേരിൽ രണ്ട്​ സംഘ്​പരിവാർ പ്രവർത്തകർ കുപ്പിയിൽ കരുതിയ പെട്രോളുമായി സമീപത്തെ റബർ മരത്തിലും കരിംതോട്ടുവായിലെ വൈദ്യുതി ടവറിലും കയറി ആത്മഹത്യഭീഷണി മുഴക്കുകയായിരുന്നു. ഇവരെ അറസ്​റ്റ്​ ചെയ്ത്​ നീക്കി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAnnammaAnnamma Deadbody
News Summary - Annamma Deadbody cremated-Kerala News
Next Story