Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷിരൂർ മണ്ണിടിച്ചിൽ: നിലവിലെ തിരച്ചിലിൽ സംതൃപ്തിയെന്ന് അർജുന്‍റെ സഹോദരി

text_fields
bookmark_border
Ankola-Landslide-anju
cancel

കോഴിക്കോട്: നിലവിലെ തിരച്ചിലിൽ തൃപ്തിയുണ്ടെന്നും കണ്ടെത്തുംവരെ തിരച്ചിൽ തുടരണമെന്നും കർണാടകയിലെ ഷിരൂരിൽ കാണാതായ അർജുന്റെ സഹോദരി അഞ്ജു പറഞ്ഞു. പട്ടാളം തിരച്ചിൽ നിർത്തുകയാണെന്നു പറഞ്ഞ വേളയിലാണ് കഴിഞ്ഞ ദിവസം മാതാവ് പ്രതികരിച്ചതെന്നും ഇപ്പോൾ കാര്യങ്ങളെല്ലാം ബോധ്യപ്പെടുകയാണെന്നും തങ്ങൾ എല്ലാറ്റിനോടും പൊരുത്തപ്പെടുകയാണെന്നും അവർ പറഞ്ഞു.

ഷിരൂരിലുള്ള ബന്ധുക്കൾ നിലവിലെ തിരച്ചിലിൽ തൃപ്തരാണെന്നും പറഞ്ഞു. അമ്മക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടതായും എല്ലാം വിധിയായി കരുതുകയാണിപ്പോഴെന്നും സഹോദരി പറഞ്ഞു. എല്ലാവരുടെയും പ്രാർഥനകൾ ഉള്ളത് സമാധാനം തരുകയാണെന്നും മാധ്യമ പ്രവർത്തകർ ഉൾപ്പെടെ എല്ലാവരുടെയും പിന്തുണക്ക് നന്ദി പറയുകയാണെന്നും അഞ്ജു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ankola Landslide: Arjun's sister says she is satisfied with the current search
Next Story