അഞ്ജു-ശരത് വിവാഹം നടത്തുന്നത് ചേരാവള്ളി മുസ്ലിം ജമാഅത്ത്
text_fieldsകായംകുളം: പള്ളിമുറ്റത്തൊരു പന്തലൊരുങ്ങുകയാണ്; ഒരുനാടിെൻറ മുഴുവൻ ആശീർവാദ ത്തോടെ അഞ്ജുവിനും ശരത്തിനും മംഗല്യം. കല്യാണത്തിനു ക്ഷണിക്കുന്നതാകെട്ട മഹല്ല് ജ മാഅത്ത് കമ്മിററിയും. ചേരാവള്ളി മുസ്ലിം ജമാഅത്താണ് അഞ്ജുവിെൻറ വിവാഹം ഏറ്റെടു ത്ത് പള്ളിമുറ്റത്തുതന്നെ പന്തലിട്ട് നടത്താനൊരുങ്ങുന്നത്.
ചേരാവള്ളി ജമാഅത്ത ് പരിധിയിലെ ചേരാവള്ളി ക്ഷേത്രത്തിന് സമീപം അമൃതാഞ്ജലിയിൽ പരേതനായ അശോകെൻറയും ബിന്ദുവിെൻറയും മകൾ അഞ്ജുവിെൻറ വിവാഹമാണ് മഹല്ല് ഏറ്റെടുത്തത്. വാടകവീട്ടിൽ താമസിക്കുന്ന നിർധന കുടുംബമായ ബിന്ദുവിെൻറ സഹായ അഭ്യർഥന കമ്മിറ്റി ഏറ്റെടുക്കുകയായിരുന്നുവെന്ന് പള്ളി സെക്രട്ടറി നുജുമുദ്ദീൻ ആലുംമൂട്ടിൽ പറഞ്ഞു.
കാപ്പിൽ കിഴക്ക് തൊേട്ടതെക്കടുത്ത് ശരത്താണ് 19ന് പള്ളിമുറ്റത്ത് നടക്കുന്ന ചടങ്ങിൽ അഞ്ജുവിന് മിന്നുചാർത്തുന്നത്. ജമാഅത്ത് ലെറ്റർപാഡിലാണ് ക്ഷണക്കത്ത്. സമൂഹ മാധ്യമങ്ങളിൽ ഇത് വൈറലാണ്.
സാമൂഹികാന്തരീക്ഷം കലുഷിതമായ സാഹചര്യത്തിൽ ഇത്തരമൊരു വിവാഹച്ചടങ്ങ് മനുഷ്യസൗഹാർദത്തിെൻറ ഉദാത്ത മാതൃകയാണെന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളിലെ ചർച്ച. പൗരത്വഭേദഗതി നിയമങ്ങളിലൂടെ ജനങ്ങളെ വേർതിരിക്കുന്ന ഫാഷിസ്റ്റ് നയങ്ങൾക്കെതിരായ വിമർശനം കൂടിയാണ് വിവാഹച്ചടങ്ങിലൂടെ ലക്ഷ്യമാക്കുന്നതെന്ന് നുജുമുദ്ദീൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
