അഞ്ജുവിന് ബി.ജെ.പി അംഗത്വം നൽകിയിട്ടില്ല -വി. മുരളീധരൻ
text_fieldsന്യൂഡൽഹി: ലോങ് ജംപ് താരം അഞ്ജു ബോബി ജോർജിന് ബി.ജെ.പിയിൽ അംഗത്വം നൽകിയിട്ടില്ലെന്ന് കേന്ദ്ര സഹമന്ത് രി വി. മുരളീധരൻ. ബി.ജെ.പിയിൽ ചേരാൻ അഞ്ജു താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. തന്നോട് സംസാരിക്കാനാണ് അഞ്ജു പാർട്ടി പരിപാടി നടന്ന വേദിയിലെത്തിയത്. വേദിയിലുള്ള എല്ലാവരെയും പാർട്ടി പതാക നൽകിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കായിക താരം എന്ന നിലയിൽ അഞ്ജുവുമായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. സ്പോർട്സ് അക്കാദമിയുമായി ബന്ധപ്പെട്ട പദ്ധതികളെ കുറിച്ച് സംസാരിക്കാനായി അവർ താൽപര്യം അറിയിച്ചു. അഞ്ജുവിന് എത്തിച്ചേരാൻ ഏറ്റവും അടുത്ത സ്ഥലം പാർട്ടി പരിപാടി നടന്ന ജയനഗറിലാണ്. സ്ഥലത്തെത്തിയ അവർക്ക് വേദിയിൽ ഇരിപ്പടം നൽകുക മാത്രമാണ് ചെയ്തതെന്നും മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
