അഞ്ചലക്ക് ഇനിയും നൃത്തം തുടരണം പക്ഷെ....
text_fieldsസി. അഞ്ചല ഉമ്മ റഹീനക്കൊപ്പം
തൃശൂർ: അഞ്ചലയെന്നർത്ഥം ഭയമില്ലാത്തവൾ എന്നാണ്. വീട്ടുകാർ പറഞ്ഞു പഠിപ്പിച്ചത് വിടർന്ന കണ്ണുകൾ എന്നുള്ളവളാണ്. എന്നാൽ വിടർന്ന കണ്ണുകൾ ഇന്ന് ഈറനണിയുകയാണ്. ഒരു വർഷം കൂടി കഴിഞ്ഞാൽ സ്കൂൾ കാലഘട്ടം കഴിയും. ഇതോടെ ഏറെ ഇഷ്ടപ്പെടുന്ന നൃത്തരൂപങ്ങൾ നഷ്ടപ്പെടും. ഇക്കാലമത്രയും ഉമ്മ റഹീനയുടെ തുച്ച വരുമാനം കൊണ്ടാണ് ഇവിടെ വരെ എത്തിയത്.
തുടർച്ചയായി മൂന്നാം തവണയാണ് നങ്ങ്യാർകൂത്തിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ സംസ്ഥാന തലത്തിലെത്തുന്നത്. അടുത്ത വർഷവും മത്സരിക്കണമെന്നുണ്ട്. പക്ഷെ സാമ്പത്തിക പരാധീനതക്ക് മുന്നിൽ ഉമ്മയും മകളും പകച്ചു നിൽക്കുകയാണ്. റഹീനയുടെ സ്വകാര്യ സ്ഥാപനത്തിലുള്ള തുച്ചവരുമാനത്തിലാണ് ഇരുവരുടേയും ജീവിതം.
കലയെ ഏറെ ഇഷ്ടമുള്ളതിനാൽ കെ.ജി മുതൽ നൃത്തം അഭ്യസിച്ചു തുടങ്ങി. ഓരോ കലോത്സവങ്ങളിലും ഉമ്മയുടെ കൈ പിടിച്ച് വേദികൾ കയറിയിറങ്ങി. നാടോടി നൃത്തവും കേരളനടനത്തിലും മികച്ച പ്രകടനമാണ് നടത്തിയത്. കൈ പിടിച്ച് പോട്ടൂർ മോഡേൺ എച്ച്.എസ്.എസ് അധികൃതരും ഒപ്പമുണ്ടായിരുന്നു.
നങ്ങ്യാർകൂത്തിൽ കലാമണ്ഡലം സംഗീതയുടെ ശിക്ഷണം അഞ്ചലയെ മികച്ച നർത്തകിയാക്കി.എച്ച്.എസ് വിഭാഗത്തിൽ രണ്ടു തവണയും എച്ച്.എസ്.എസ് വിഭാഗത്തിലും ഒന്നാമതെത്തി. ഓരോ മത്സരത്തിനും പതിനായിരങ്ങളാണ് ചിലവ്. മകളുടെ ആഗ്രഹത്തിന് ഒപ്പമുണ്ടെങ്കിലും തുടർ ജീവിതത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

