ബുഷ്റയുടെ കുടുംബത്തിന് വീട്: സ്വപ്നസാക്ഷാത്കാരത്തിന് തുടക്കം
text_fieldsകാളികാവ്: അഞ്ചച്ചവിടിയിൽ മൂന്നു വർഷത്തോളം വാടക ക്വാർട്ടേഴ്സിൽ അഞ്ചു കുട്ടികളുമായി ബുദ്ധിമുട്ടിൽ കഴിഞ്ഞിരുന്ന ബുഷ്റയുടെ കുടുംബത്തിന് വീടെന്ന സ്വപ്നസാക്ഷാത്കാരത്തിന് തുടക്കം. മക്കൾക്ക് ഒരുനേരത്തെ ഭക്ഷണമോ താമസിക്കുന്ന വീടിെൻറ വാടകയോ കൊടുക്കാൻ കഴിയാതെ പ്രയാസത്തിലായിരുന്നു ബുഷ്റ. ഒരു കുട്ടിയുടെ കാലിന് ഓപറേഷൻ വേണമെന്ന് ഡോക്ടർ നിർദേശിച്ചിരുന്നു. നാട്ടുകാരുടെയും അഞ്ചച്ചവിടി എൻ.എസ്.എസ് ക്ലബിെൻറയും സഹായത്തോടെയായിരുന്നു ഇവർ കഴിഞ്ഞിരുന്നത്.
സുമനസ്സുകളുടെ സഹായത്താൽ 40 ലക്ഷം ലഭിച്ചു. ഇതോടെ ഇവരുടെ ദുരിതജീവിതത്തിന് അവസാനമാകുമെന്നാണ് പ്രതീക്ഷ. കുടുംബത്തിന് സ്വന്തമായി സ്ഥലവും വീടും നിത്യവരുമാനത്തിനുള്ള മാർഗവും കുട്ടിയുടെ ചികിത്സച്ചെലവിന് ആവശ്യമായ പണവും കഴിഞ്ഞ് ബാക്കിവരുന്ന ഫണ്ട് സാമ്പത്തികപ്രയാസം നേരിടുന്ന നിത്യരോഗികൾക്കായി കാളികാവ് ഐ.പി. ജ്യോതീന്ദ്രകുമാറിെൻറ നേതൃത്വത്തിൽ അഞ്ചച്ചവിടിയിൽ വെച്ച് കൈമാറും.
വീട് നിർമിച്ചുനൽകാൻ ഉദ്ദേശിക്കുന്ന 12 സെൻറിനുള്ള അഡ്വാൻസ് ടോക്കൺ ബുഷ്റ സഹായ സമിതി അംഗങ്ങൾ സ്ഥലം ഉടമ മുണ്ടറയിൽ ബഷീറിന് കൈമാറി. ബുഷ്റ നാലകത്ത് അഞ്ചച്ചവിടി കുടുംബ സഹായസമിതി ചെയർമാൻ ജിംഷാദ് അഞ്ചച്ചവിടി, കൺവീനർ ഹംസ, ട്രഷറർ ഷാനവാസ് ഖാൻ, രക്ഷാധികാരികളായ സി.പി. ഉമ്മർ, ഒ.കെ. ശിവപ്രസാദ് എന്നിവരും എക്സിക്യൂട്ടിവ് ഭാരവാഹികളായ പി. സമീർ, അബ്ദുറഹ്മാൻ, നൗഫൽ, സാലിഹ്, ബദറുദ്ദീൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
