Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനിത പുല്ലയിൽ ലോക കേരള...

അനിത പുല്ലയിൽ ലോക കേരള സഭയില്‍, പുറത്താക്കി വാച്ച് ആൻഡ് വാർഡ്; വിവാദം

text_fields
bookmark_border
അനിത പുല്ലയിൽ ലോക കേരള സഭയില്‍, പുറത്താക്കി വാച്ച് ആൻഡ് വാർഡ്; വിവാദം
cancel
Listen to this Article

തിരുവനന്തപുരം: മോൺസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ്​ കേസിൽ ഇടനിലക്കാരിയെന്ന നിലയിൽ​ ആരോപണവിധേയയായ അനിത പുല്ലയിൽ ലോക കേരളസഭ നടന്ന നിയമസഭ സമുച്ചയത്തിൽ എത്തിയതിൽ വിവാദം. ക്ഷണിക്കപ്പെട്ട പ്രതിനിധികളുടെ പട്ടികയിൽ അനിത പുല്ലയിൽ ഇല്ലെന്നാണ് ​സംഘാടകരുടെ വിശദീകരണം.

കഴിഞ്ഞ രണ്ടുദിവസമായി അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ ഉണ്ടായിരുന്നെന്നാണ്​ വ്യക്തമാകുന്നത്​. സാന്നിധ്യം മാധ്യമങ്ങൾ തിരിച്ചറിഞ്ഞതിനെ തുടർന്ന്​ നിയമസഭാ സമുച്ചയത്തിൽനിന്ന്​ വാച്ച് ആൻഡ് വാർഡുകൾ ഇവരെ പുറത്തേക്ക് കൊണ്ടുപോയി. മാധ്യമപ്രവർത്തകർ കാണുമ്പോൾ നിയമസഭാ സമുച്ചയത്തിൽ പ്രവർത്തിക്കുന്ന സഭ ടി.വിയുടെ ഓഫിസിലാണ് അനിത പുല്ലയിൽ ഉണ്ടായിരുന്നത്.

പ്രവാസി വ്യവസായികൾക്കും പ്രതിനിധികൾക്കും ഒപ്പം ചിത്രമെടുക്കാനും അവരുണ്ടായിരുന്നത്രേ. നിയമസഭക്കുള്ളിൽനിന്ന്​ പുറത്തുവരുമ്പോൾ മാധ്യമപ്രവർത്തകർ അവരുടെ പ്രതികരണം ആരായാൻ ശ്രമിച്ചെങ്കിലും വാച്ച്​ ആൻഡ്​​ വാർഡ്​ ഇടപെട്ട്​ തടഞ്ഞു. ഔദ്യോഗിക പ്രതിനിധിയായല്ലെന്നും സ്വന്തം നിലയിൽ സന്ദർശകയായി മാത്രമാണ് വന്നതെന്നും അനിത മാധ്യമപ്രവർത്തകരോട് പ്രതികരിച്ചതായാണ്​ വിവരം. മുമ്പ്​ ഇവർ ലോക കേരളസഭ പ്രതിനിധിയായിരുന്നു. എന്നാൽ വിവാദങ്ങളുടെ പശ്​ചാത്തലത്തിൽ ഇക്കുറി ക്ഷണിച്ചില്ലെന്നാണ്​ അറിയുന്നത്​.

മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക്​ പ്രത്യേക പാസ്​ അനുവദിച്ച്​ പ്രവേശനം നിയന്ത്രിച്ചിരുന്ന പരിപാടിയിലേക്ക്​ ക്ഷണിക്കപ്പെടാതെ എങ്ങനെ ഇവർ വന്നു, ആരാണ് അനുമതി നൽകിയത്​, സഭ ടി.വിയുടെ ഓഫിസിൽ ആരാണ്​​ പ്രവേശിപ്പിച്ചത്​, മാധ്യമങ്ങളോട്​ പ്രതികരിക്കുന്നതിൽനിന്ന്​ വാച്ച്​ ആൻഡ്​ വാർഡ്​ തടഞ്ഞത്​ ആരുടെ നിർദേശാനുസരണം​ തുടങ്ങിയ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണുയരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Monson Maunkal caseAnita Pullayil
News Summary - Anita Pullayil, mediator in the Monson case, in the assembly complex
Next Story