Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനീഷ്‌ വധം: സഹോദരങ്ങളായ പ്രതികൾക്ക് ജീവപര്യന്തവും പിഴയും

text_fields
bookmark_border
അനീഷ്‌ വധം: സഹോദരങ്ങളായ പ്രതികൾക്ക് ജീവപര്യന്തവും പിഴയും
cancel

തിരുവനന്തപുരം: ഡി.വൈ.എഫ്‌.ഐ നേതാവായിരുന്ന അനീഷ്‌ വധക്കേസിൽ സഹോദരങ്ങളായ പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ വീതം പിഴയും. ഗൗരീശപട്ടം പങ്കജ്‌ നിവാസിൽ രാജേഷ്‌കുമാർ, സഹോദരൻ സുരേഷ്‌കുമാർ എന്നിവരെയാണ് തിരുവനന്തപുരം അതിവേഗ കോടതി (നാല്‌) ജഡ്‌ജി പ്രസൂൺ മോഹൻ ശിക്ഷിച്ചത്.

പിഴത്തുക മരിച്ച അനീഷിന്റെ മാതാവ് രമാമണിക്ക് നൽകണം. കേസിൽ മജിസ്ട്രേറ്റ്‌ മുമ്പാകെ രഹസ്യമൊഴി നൽകിയശേഷം കൂറുമാറിയ സാക്ഷി സന്തോഷ്‌കുമാറിനെതിരെ കോടതി ക്രിമിനൽ കേസെടുത്തു. നീഷ് വധക്കേസിൽ അഞ്ച് പ്രതികളാണുണ്ടായിരുന്നത്. ഇതിൽ മൂന്നാംപ്രതി ഷിജു ഒളിവിലാണ്. നാലും അഞ്ചും പ്രതികളായ ജയകുമാർ, അജിത് കുമാർ എന്നിവരെ തെളിവുകളുടെ ആഭാവത്തിൽ കോടതി വെറുതെവിട്ടു. 2007 മാർച്ച്‌ 18നായിരുന്നു കേസിനാസ്‌പദമായ സംഭവം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anish murder: Life imprisonment and fine for accused brothers
Next Story