വന്യജീവി ആക്രമണം: നഷ്ടപരിഹാരത്തിനായി 19 കോടി അനുവദിച്ചു
text_fieldsകെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ മരിച്ചവരുടെ ആശ്രിതർക്കും ഗുരുതരമായി പരിക്കേറ്റവർക്കും കൃഷിനാശം സംഭവിച്ചവർക്കുമുള്ള നഷ്ടപരിഹാരം വിതരണം ചെയ്യാനായി 19 കോടി രൂപ അനുവദിച്ചു.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്. ഈ ഇനത്തിൽ ഇക്കൊല്ലം ഇതുവരെ 51 കോടിയായി അനുവദിച്ചത്.
1684 പേർക്ക് 1789.25 ഏക്കർ വിതരണം ചെയ്തു
തിരുവനന്തപുരം: ആദിവാസി പുനരധിവാസ വികസന മിഷൻ മുഖേന ഈ സർക്കാർ 1684 പേർക്ക് 1789.25 ഏക്കർ ഭൂമി വിതരണം ചെയ്തതായി മന്ത്രി കെ. രാധാകൃഷ്ണൻ. ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം നഗരപ്രദേശത്ത് കുറഞ്ഞത് മൂന്ന് സെന്റ് വാങ്ങാൻ 4.5 ലക്ഷം രൂപയും ഗ്രാമപ്രദേശത്ത് കുറഞ്ഞത് അഞ്ച് സെന്റ് ഭൂമിക്ക് 3.75 ലക്ഷം രൂപയും അനുവദിക്കുന്നുണ്ട്. 2022-23ൽ ഇതുവരെ 3138 പേർക്കായി 122,60,58,368 രൂപ ചെലവഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

