അനിൽകുമാറിെൻറ കാരുണ്യത്തിന് 21 സെൻറിെൻറ വിശാലത
text_fieldsകോഴിക്കോട്: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് താമസ സൗകര്യമൊരുക്കാൻ വ്യവസായി 21 സെൻറ് സ്ഥലം ദാനംചെയ്തു. ചെറുവണ്ണൂർ സ്വദേശി പഴുക്കടക്കണ്ടി അനിൽ കുമാറാണ് ഒളവണ്ണ വില്ലേജിലെ 50 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന തെൻറ ഭൂമി വിട്ടുനൽകിയത്. കൊളത്തറയിലെ സ്കൈ വാലി പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ ഉടമയായ ഇദ്ദേഹം 11 വർഷം മുമ്പ് വാങ്ങിയതാണിത്. ബൈപാസിൽനിന്ന് ഒന്നര കിലോമീറ്റർ മാറി മൂർഖനാട് ഗവ. യു.പി സ്കൂളിനോട് ചേർന്നുള്ള ഭൂമിയിൽ ഫ്ലാറ്റ് നിർമിക്കാൻ കോഴിക്കോട് ബ്ലോക് പഞ്ചായത്ത് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ വേദന മനസ്സിലാക്കിയാണ് ഭൂമി വിട്ടുകൊടുക്കാൻ കുടുംബവുമായി ആലോചിച്ച് തീരുമാനിച്ചെതന്ന് അനിൽ കുമാർ പറഞ്ഞു. ‘‘ഞാൻ എന്നെക്കൊണ്ട് കഴിയുന്നത് നൽകി. ഇതുപോലെ മറ്റുള്ളവരും സഹായിച്ചാൽ എല്ലാ കെടുതികളെയും പെെട്ടന്ന് അതിജീവിക്കാൻ നമുക്ക് കഴിയും. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സ്വന്തമായി വീട് നിർമിക്കുന്നതുവരെ അഭയമേകുന്ന തരത്തിൽ ഇവിടെ ഫ്ലാറ്റ് നിർമിക്കണമെന്നാണ് അഭ്യർഥിച്ചത്. കുടുംബങ്ങൾ ഇവിടെ നിന്നൊഴിയുേമ്പാൾ മറ്റു കുടുംബങ്ങൾക്ക് എന്ന നിലയിൽ സ്ഥിരം സംവിധാനമാക്കണമെന്നാണ് ആഗ്രഹം’’ -അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിൽ ആദ്യമായാണ് ഒരാൾ പ്രളയ ദുരിതാശ്വാസമായി ഭൂമി സൗജന്യമായി നൽകുന്നത്.
സ്നേഹപൂർവം കോഴിക്കോട് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി ടി.പി. രാമകൃഷ്ണന് ഭൂമിയുടെ രേഖകൾ അനിൽകുമാർ കൈമാറി. എ. പ്രദീപ്കുമാർ എം.എൽ.എ, ജില്ല കലകട്ർ യു.വി. ജോസ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
