Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീടില്ലാത്ത നീതു...

വീടില്ലാത്ത നീതു വന്നില്ല; അനിൽ അക്കര എം.എൽ.എ രണ്ടര മണിക്കൂർ കാത്തിരുന്ന്​ മടങ്ങി

text_fields
bookmark_border
anil akkara and ramya haridas
cancel

വടക്കാഞ്ചേരി (തൃശൂർ): വീടില്ലാതെ പുറ​േമ്പാക്കിൽ കഴിയുകയാണെന്ന്​ കത്തെഴുതിയ നീതു ജോൺസന്​ വീടും സ്​ഥലവും നൽകാൻ അനിൽ അക്കര എം.എൽ.എ റോഡരികിൽ കാത്തിരുന്നത്​ രണ്ടര മണിക്കൂർ. എന്നാൽ, വീടുവാങ്ങാൻ നീതുവോ കുടുംബമോ നീതുവിനെ പരിചയമുള്ളവരോ വന്നില്ല. ഒടുവിൽ, രാവിലെ ഒമ്പത്​ മണിമുതൽ റോഡരികിൽ നിൽപുറപ്പിച്ച എം.എൽ.എയും വടക്കാഞ്ചേരി മങ്കര വാർഡ്​ കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും രമ്യഹരിദാസ്​ എം.പിയും 11.30 ഓടെ മടങ്ങി.

ലൈഫ്​ മിഷൻ പദ്ധതിയുടെ ഉപഭോക്താവ്​ എന്ന രീതിയിലാണ്​ മങ്കരയിലെ നീതു ജോണ്‍സണ്‍ എന്ന വിദ്യാര്‍ഥിനി അനിൽ അക്കരക്ക്​ കത്തെഴുതിയിരുന്നത്​. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയുടേതെന്ന തരത്തില്‍ സ്ഥലം എം.എൽ.എ ആയ അനില്‍ അക്കരക്ക്​ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ലൈഫ്​മിഷൻ അഴിമതിക്കെതിരെ എം.എൽ.എ രംഗത്തുവന്നത്​, നഗരസഭ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്ന തങ്ങൾക്ക്​ അടച്ചുറപ്പുള്ള വീടെന്ന സ്വപ്​നത്തിന്​ വിലങ്ങുതടിയായതായി കത്തിൽ ബോധിപ്പിച്ചിരുന്നു.

''സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ ജോലിചെയ്യുന്ന എ​െൻറ അമ്മയുടെ ആയിരുന്നു. അടച്ചുറപ്പുള്ള ഒരു വീടെന്നത് ഞങ്ങളെ പോലെ നഗരസഭ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്നവരുടെ വലിയ സ്വപ്‌നമാണ്. ഞങ്ങളുടെ കൗണ്‍സിലര്‍ സൈറാബാനുത്ത ഇടപെട്ട് ലൈഫ്മിഷന്‍ ലിസ്റ്റില്‍ ഞങ്ങളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയം കളിച്ച് അത് തകര്‍ക്കരുത്​''- എന്നായിരുന്നു കത്തിലെ ഉള്ളടക്കം.

കത്തെഴുതിയ ​നീതു ജോൺസൺ ആരാണെന്നറിയാനും അവർക്ക്​ വീട്​ നൽകുവാനുമാണ്​ എം.എല്‍.എയും കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും വടക്കാഞ്ചേരി മങ്കരയിലെ റോഡരികില്‍ കാത്തുനിന്നത്​. ഒമ്പതു മണിമുതൽ 11 വരെ നിൽക്കാനായിരുന്നു തീരു​മാനം. ഇക്കാര്യം കഴിഞ്ഞ ദിവസം തന്നെ സമൂഹമാധ്യമങ്ങളിൽ മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ, 11 മണിവരെ ആരും വരാത്തതിനെ തുടർന്ന്​ 11.30 വരെ കാത്തുനിന്നു.​ നീതുവിനോ നീതുവിനെ നേരിട്ടറിയുന്നവർക്കോ തങ്ങളെ സമീപിക്കാമെന്നും പെൺകുട്ടിക്ക്​ വീടും സ്ഥലവും നൽകുമെന്നും അനിൽ അക്കര ഫേസ്​ബുക്​ ലൈവിൽ വ്യക്തമാക്കിയിരുന്നു.

''നീതുജോണ്‍സനെ കണ്ടെത്താന്‍ ഞങ്ങൾ നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാൽ, കണ്ടെത്താനായില്ല. അവസാനവട്ട ശ്രമത്തി​െൻറ ഭാഗമായാണ്​ എങ്കേക്കാട് മങ്കര റോഡില്‍ രാവിലെ ഒന്‍പത് മണിമുതല്‍ നീതുവിനെ കാത്തിരുന്നത്​. നീതുവിനും നീതുവിനെ അറിയുന്ന ആര്‍ക്കും ഈ വിഷയത്തില്‍ സമീപിക്കാമെന്ന്​ എം.എൽ.എ അറിയിച്ചിരുന്നു. എന്നാൽ, ആരും വന്നില്ല. ഈ സാഹചര്യത്തിൽ, കത്ത് മനപൂർവം കെട്ടിച്ചമച്ചതാണെന്നാണ്​ ഞങ്ങൾ കരുതുന്നത്​'' - കൗൺസിലർ സൈറ ബാനു ടീച്ചർ 'മാധ്യമം ഓൺലൈനി'നോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VadakkancheryRamya HaridasLife Mission projectAnil Akkra MLA
Next Story