Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടക്കാഞ്ചേരി പീഡനം:...

വടക്കാഞ്ചേരി പീഡനം: അന്വേഷണ സംഘത്തിനെതിരെ അനില്‍ അക്കര

text_fields
bookmark_border
വടക്കാഞ്ചേരി പീഡനം: അന്വേഷണ സംഘത്തിനെതിരെ അനില്‍ അക്കര
cancel

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷിക്കുന്ന സംഘത്തിനെതിരെ ആരോപണങ്ങളുമായി അനില്‍ അക്കര എം.എല്‍.എ. നിലവിലെ അന്വേഷണസംഘം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അനിൽ അക്കര ആരോപിച്ചു. സി.പി.എമ്മിന്‍റെ താളത്തിനൊത്ത് തുള്ളുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തിലെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ ഒഴികെയുള്ളവരെ മാറ്റണം. ഇക്കാര്യം ആവശ്യപ്പെട്ടു ഡി.ജി.പിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

പീഡന വിവവരം വെളിപ്പെടുത്തിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യുവതിയില്‍ നിന്ന് മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തയാറായിട്ടില്ല എന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്‌. കേസ് പരമാവധി നീട്ടിക്കൊണ്ട് പോയി ഇല്ലാതാക്കാനാണ് സി.പി.എം ജില്ലാ നേതൃത്വം ശ്രമിക്കുകയാണ്. കേസ് അന്വേഷിക്കാനുള്ള സംഘത്തെ തീരുമാനിച്ചത് പൊലീസ് അസോസിയേഷനിലെ സി.പി.എം ഫ്രാക്ഷനാണെന്നും അനില്‍ അക്കരെ മാധ്യമങ്ങളോട് പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anil akkara mlawadakkanchery rape case
News Summary - anil akkara mla wanted to change investigation team for wadakkanchery rape case
Next Story