Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂച്ചയുടെ...

പൂച്ചയുടെ തലയറുത്തുവെച്ചു; അനിൽ അക്കരയുടെ വീട്ടിലും ബ്ലാക്ക്​മാൻ​​ ?

text_fields
bookmark_border
പൂച്ചയുടെ തലയറുത്തുവെച്ചു; അനിൽ അക്കരയുടെ വീട്ടിലും ബ്ലാക്ക്​മാൻ​​ ?
cancel

തൃശൂർ: അനിൽ അക്കര എം.എൽ.എയുടെ വീട്ടിലെ തൊഴുത്തിൽ പൂച്ചയുടെ തലയറുത്തിട്ടനിലയിൽ. സംഭവത്തിൽ പേരാമംഗലം പൊലീസ് കേസ െടുത്തു. എം.എൽ.എയുടെ പുറനാട്ടുകരയി​െല വീട്ടുതൊഴുത്തിലെ വെള്ളത്തൊട്ടിയിലാണ് സംഭവം.

പശുക്കളെ കറവയെടുക്കുന്നതിന് മുമ്പ് ഉപയോഗിക്കുന്ന കഴുകുന്നതിനായി ഉപയോഗിക്കുന്ന വെള്ളം നിറച്ചുവെക്കുന്ന വെള്ളത്തൊട്ടിയിലാണ് തല കണ്ടെത്തിയത്. രാവിലെ ഏഴോടെയാണ്​ കണ്ടത്. ആദ്യം ഗൗരവത്തിൽ കണ്ടില്ലെങ്കിലും പിന്നീട് പുലർച്ച റോഡിലൂടെ അജ്ഞാതൻ പോകുന്നത് കണ്ടിരുന്നുവെന്ന അയൽവാസിയുടെ മൊഴിയെ തുടർന്നാണ് പരാതി നൽകിയത്.

ജില്ലയിൽ പലയിടങ്ങളിലും നിലനിൽക്കുന്ന ബ്ലാക്മാൻ ഭീതി കൂട്ടാനുള്ള ആസൂത്രിതനീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി എം.എൽ.എ പറഞ്ഞു.
പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്.

എംഎല്‍എയുടെ വീടിനു സമീപത്തെ ഏതെങ്കിലും സിസിടിവി കാമറകളില്‍ പൂച്ചത്തല കൊണ്ടുവന്നയാളെ തിരിച്ചറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anil Akkarablackmanhorror news
News Summary - anil akkara blakaman thrissur
Next Story