Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനുവരി മൂന്നുമുതൽ അങ്കണവാടികൾ തുറക്കും

text_fields
bookmark_border
Anganavadi
cancel

തിരുവനന്തപുരം: ജനുവരി മൂന്നുമുതൽ അങ്കണവാടികൾ തുറക്കുമെന്ന് സംസ്ഥാന വനിത-ശിശു വികസന വകുപ്പ്. ഇതാനായി 'കുരുന്നുകൾ അങ്കണവാടികളിലേക്ക്' എന്ന പേരിൽ പ്രത്യേക മാർ​ഗനിർദേശങ്ങൾ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

9:30 മുതൽ 12:30 വരെയായിരിക്കും അങ്കണവാടികൾ പ്രവർത്തിക്കുക. 1.5 മീറ്റർ അകലം പാലിച്ചു വേണം കുട്ടികളെ ഇരുത്താനെന്നും നിർദേശമുണ്ട്. രക്ഷാകർത്താക്കൾ അങ്കണവാടിയിൽ പ്രവേശിക്കരുത്. ശനിയാഴ്ചകൾ പ്രവൃത്തി ദിനമായിരിക്കും.

ആദ്യഘട്ടത്തിൽ ഭിന്നശേഷി കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. 15ന് മുകളിൽ കുട്ടികളുള്ള അങ്കണവാടികളിൽ രക്ഷാകർത്താക്കളുടെ അഭിപ്രായം പരി​ഗണിച്ച് ബാച്ചായി തിരിക്കണം. ജീവനക്കാരും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും രണ്ട് ഡോസ് വാക്സിനും സ്വീകരിക്കണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anganwadis will be open from January 3
Next Story