നെന്മാറയിൽ കാറ് മരത്തിലിടിച്ച് അങ്കമാലി സ്വദേശി മരിച്ചു; മൂന്നുപേർക്ക് പരിക്ക്
text_fieldsസേവി തോമാസ്
ആലത്തൂർ: നെന്മാറ കോളജിനടുത്ത് കാറ് മരത്തിലിടിച്ച് അങ്കമാലി സ്വദേശിയായ യുവാവ് മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. എറണാകുളം അങ്കമാലി കറുകുറ്റി ഞാലൂക്കര വാച്ചാംകുളം വീട്ടിൽ തോമാസിെൻറ മകൻ വി.ടി. സേവി (സേവി തോമാസ് -42) ആണ് മരിച്ചത്.
അങ്കമാലി താലൂക്ക് ആശുപത്രിക്ക് സമീപത്തെ സ്റ്റാൻഡിലെ ടാക്സി ഡ്രൈവറാണ്. കാറിൽ സഞ്ചരിച്ചിരുന്ന സുബരയ്യ (64), ഭാര്യ ധനലക്ഷമി (63), വെങ്കിടാചലം (53) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അങ്കമാലിയിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച പുലർച്ച 4.15ഓടെയാണ് അപകടം.
നെന്മാറ ഭാഗത്തുനിന്ന് അങ്കമാലിയിലേക്ക് പോവുകയായിരുന്നു കാറിലുള്ളവർ. സേവിയുടെ മാതാവ്: റോസിലി. ഭാര്യ: കറുകുറ്റി മൂലന് കുടുംബാംഗം ടിനി. മക്കള്‍: സഞ്ജു, സച്ചു. സഹോദരന്: ജെയ്സണ്‍. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കറുകുറ്റി സെൻറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയില്‍.

