കൊല്ലപ്പെട്ടവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
text_fieldsഅങ്കമാലി: മൂക്കന്നൂര്‍ എരപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. എരപ്പ് സെൻറ് ജോര്‍ജ് കപ്പേളക്ക് സമീപം അറയ്ക്കല്‍ വീട്ടില്‍ കൊച്ചാപ്പുവിെൻറ മകന് ശിവന് (62), ശിവെൻറ ഭാര്യ വത്സല (58), ഇവരുടെ മൂത്ത മകള്‍ എടലക്കാട് കുന്നപ്പിള്ളി വീട്ടില്‍ സുരേഷിെൻറ ഭാര്യ സ്മിത (30) എന്നിവരാണ് തിങ്കളാഴ്ച വൈകീട്ട് കൊല്ലപ്പെട്ടത്. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് ശിവെൻറ ഇളയ സഹോദരന് ബാബുവാണ് (42) മൂവെരയും അതിക്രൂരമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
വത്സലയുടെയും സ്മിതയുടെയും മൃതദേഹങ്ങള്‍ ശിവെൻറ വീടിെൻറ അടുക്കള ഭാഗത്തും ശിവെൻറ മൃതദേഹം മറ്റൊരു സഹോദരന് പരേതനായ ഷാജിയുടെ തൊട്ടടുത്തുള്ള വീടിെൻറ വരാന്തയിലുമാണ് കാണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ എട്ടിന് മൂന്ന് മൃതദേഹങ്ങളും കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് സര്ജന് പോസ്റ്റ്മോര്‍ട്ടം ചെയ്തു. വൈകീട്ട് 5.40ഓടെ മൃതദേഹങ്ങള്‍ ശിവെൻറ മറ്റൊരു സഹോദരന് ഷിബുവിെൻറ വീടിന് മുന്നില്‍ പൊതുദര്‍ശനത്തിന് വെച്ചു. ശിവന്-വത്സല ദമ്പതികളുടെ മറ്റ് മക്കളായ സരിതെയയും സവിതെയയും മൂവരുടെയും മരണ വിവരം അറിയിച്ചിരുന്നില്ല.
വെട്ടേറ്റുവെന്നും അവശതയിലാണെന്നുമാണ് അറിയിച്ചിരുന്നത്. അതോടെ മോഹാലസ്യപ്പെട്ട് അവശതയിലായ ഇരുവരെയും ഷിബുവിെൻറ ഭാര്യ സേതുലക്ഷ്മിെയയും മൂക്കന്നൂര്‍ എം.എ.ജി.ജെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെക്കുന്നതിന് അല്പം മുമ്പാണ് മൂവെരയും ആശുപത്രിയില്‍നിന്ന് വീട്ടില്‍ കൊണ്ടുവന്നത്. 6.15ഓടെ ശിവെൻറയും വത്സലയുടെയും മൃതദേഹങ്ങള്‍ അങ്കമാലി എസ്.എന്‍.ഡി.പി ശാന്തിനിലയം ശ്മശാനത്തില്‍ സംസ്കരിച്ചു. സ്മിതയുടെ മൃതദേഹം എടലക്കാട്ടുള്ള ഭര്‍തൃഗൃഹ വളപ്പിലാണ് സംസ്കരിച്ചത്. മൂത്ത മകന് അതുല്‍ ചിതക്ക് തീകൊളുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
