വസ്തു നാലുപേര്‍ക്ക് വീതിച്ച് നല്കി ജേക്കബ്
text_fieldsഅങ്കമാലി: മതവും ജാതിയും വേര്‍തിരിക്കാത്ത കാരുണ്യത്തിെൻറയും മതേതരത്വത്തിെൻറയും മാതൃകയാവുകയാണ് നെടുമ്പാശ്ശേരി മേക്കാട് തെറ്റയില്‍ കുടുംബാംഗം ടി.എം. ജേക്കബ്. ഇലക്ട ്രീഷന്, പ്ലംബിങ് കോണ്‍ട്രാക്ടറായ ജേക്കബിന് കുടുംബസ്വത്തായി ലഭിച്ച 12.5 സെൻറ് നാലുപേ ര്‍ക്ക് വീതിച്ച് കൊടുത്താണ് വിശാലമനസ്കതയുടെ നന്മയുടെ നൂതനപാഠം രചിച്ചത്.
ഒന ്നരമാസം മുമ്പ് തനിക്ക് ലഭിച്ച പൈതൃകസ്വത്ത് ഏറ്റവും അര്‍ഹരായ ഹിന്ദു, മുസ്ലിം, ക്രൈസ്ത വ സമുദായത്തില്‍പെട്ട നാലു പേര്‍ക്ക് സ്വന്തം ചെലവില്‍ ആധാരം ചെയ്ത് നല്കാന് ജേക്കബ് തീരുമാനിക്കുകയായിരുന്നു. ജേക്കബിെൻറ ആഗ്രഹം ഭാര്യയും മക്കളൂം സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.
ഈ തീരുമാനം മേക്കാട് സെൻറ് മേരീസ് കത്തോലിക്ക ഇടവക പള്ളി വികാരി ഫാ.ജിമ്മി കുന്നത്തൂരിനെയും ആലുവയിലുള്ള സുഹൃത്തുക്കളായ റോയല്‍ പ്ലാസ സെക്രട്ടറി അബ്ദുല്ലക്കുട്ടിയെയും റോയല്‍ പ്ലാസയിലെ കച്ചവടക്കാരനായ പ്രകാശനെയും അറിയിച്ചു. ഇവർ വഴി മൊത്തം മുപ്പതോളം അപേക്ഷ ലഭിച്ചു.
അതില്‍നിന്നാണ് ഏറ്റവും അർഹരായ ആലുവ മാളികംപീടിക സ്വദേശി മന്‍ഷിദ മുഹമ്മദ്, ചൂര്‍ണിക്കര സ്വദേശി ജുഗുണ രാധാകൃഷ്ണന്, പാറക്കടവ് വട്ടപ്പറമ്പ് സ്വദേശിനി ഹഷ്ന ജോയി, നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി സ്വദേശിനി തങ്കമണി ഗോപാലന് എന്നിവരെ തെരഞ്ഞെടുത്തത്. ശനിയാഴ്ച വസ്തു നാലു പേരുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തശേഷം ഞായറാഴ്ച ജനപ്രതിനിധികളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എയാണ് 60 ലക്ഷം രൂപ വിലവരുന്ന വസ്തുവിെൻറ പ്രമാണങ്ങള്‍ കൈമാറിയത്.
നിരാലംബരായ സ്ത്രീകള്‍ക്കായി ആവിഷ്കരിച്ച ‘അമ്മക്കിളിക്കൂട്’ പദ്ധതിയില്‍പെടുത്തി ഹഷ്ന ജോയിക്ക് വീട് നിര്‍മിച്ച് നല്‍കുമെന്ന് എം.എല്‍.എ പ്രഖ്യാപിച്ചു.
ചടങ്ങില്‍ നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് മിനി എല്‍ദോ, വാര്‍ഡ് അംഗം സി.പി. ഷാജി, സഹകരണ ബാങ്ക് പ്രസിഡൻറ് ജിസ് തോമസ്, ഇടവക വികാരി ഫാ.ജിമ്മി കുന്നത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മേക്കാട് കോട്ടയ്ക്കല്‍ കുടുംബാംഗം മിനിയാണ് ജേക്കബിെൻറ ഭാര്യ. മക്കള്‍: നിവിയ സതീഷ്, നെവിന് ജേക്കബ് (ആമസോണ്‍, ബാംഗളൂരു).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
