Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അങ്കമാലിയിൽ കണ്ടെത്തിയ മൃതദേഹം തമിഴ്നാട് സ്വദേശിയുടേത്

text_fields
bookmark_border
മോഷണത്തിനിടെ ഷോക്കേറ്റ് മരിച്ചതാകാമെന്ന് പൊലീസ്
അങ്കമാലിയിൽ കണ്ടെത്തിയ മൃതദേഹം തമിഴ്നാട് സ്വദേശിയുടേത്
cancel

അങ്കമാലി: പട്ടണത്തിലെ അടഞ്ഞു കിടന്ന ഹോട്ടലിന് പിന്നിലെ ചാര്‍ത്തില്‍ ഒരാഴ്ച മുമ്പ് പുഴുവരിച്ച് നിലയില്‍ കണ്ടെത്തിയ മൃതദേഹം തമിഴ്നാട് സ്വദേശിയുടേത്. തമിഴ്നാട് തൃശ്നാപ്പിള്ളി സ്വദേശി ശരവണനാണെന്ന് (56) പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ദേശീയപാതയില്‍ അങ്കമാലി ബാങ്ക് കവലയിലെ ഹോട്ടലിന് പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസിലെ കൈരേഖ പരിശോധന വിഭാഗം ശാസ്ത്രീയമായി നടത്തിയ പരിശോധനയിലാണ് മരണം സംബന്ധിച്ചും ആളെ തിരിച്ചറിയുന്നതിനും സഹായകമായത്. മരിച്ച ശരവണന്‍ നിരവധി കളവു കേസുകളില്‍ പ്രതിയാണെന്നും തൃശൂര്‍, പാലക്കാട് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണക്കേസുകള്‍ ഉള്ളതായും പൊലീസ് പറഞ്ഞു.

ലോക് ഡൗണിനെ തുടര്‍ന്ന് മാസങ്ങളായി ഹോട്ടല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഹോട്ടല്‍ അറ്റകുറ്റപണിയും ശുചീകരണവും നടത്തി പുനരാരംഭിക്കാന്‍ ഹോട്ടല്‍ ഉടമ തൊഴിലാളികളുമായി എത്തിയപ്പോഴാണ് ചുമരിനരികില്‍ മൃതദേഹം കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ ഷോക്കേറ്റതാകാം മരണത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Angamaly Dead Body Defined Police: Tamil Nadu Native
Next Story