അങ്കമാലി-ശബരിപാത നിർമാണം പുനരാരംഭിക്കാൻ തീരുമാനം
text_fieldsകോട്ടയം: അങ്കമാലി-ശബരി റെയിൽ പദ്ധതി നിർമാണം പുനരാരംഭിക്കാൻ സർക്കാർ തീരുമാനം. ഇരുപതുവർഷം മുമ്പ് പദ്ധതിക്ക് ഭരണാനുമതി ലഭിക്കുകയും അങ്കമാലിമുതൽ കാലടിവരെ പാതയും സ്റ്റേഷനും നിർമാണം ഭാഗികമായി പൂർത്തിയാക്കുകയും ചെയ്തെങ്കിലും പദ്ധതി ഉപേക്ഷിച്ചനിലയിലായിരുന്നു. ഇൗ ഘട്ടത്തിലാണ് വീണ്ടും നിർമാണ നടപടികളുമായി റെയിൽേവയും സംസ്ഥാന സർക്കാറും രംഗത്തെത്തുന്നത് .കഴിഞ്ഞദിവസം ചേർന്ന പദ്ധതി പ്രദേശത്തെ ജനപ്രതിനിധികളുെടയും റെയിൽേവ-റവന്യൂ ഉദ്യോഗസ്ഥരുടെയും യോഗത്തിലും ഇതിന് ധാരണയായി.
സ്ഥലം ഏറ്റെടുക്കലും അലൈൻമെൻറിനെച്ചൊല്ലിയുള്ള തർക്കവും പരിഹരിക്കപ്പെടാതെവന്നതോടെ നിർമാണം ഉപേക്ഷിച്ച പദ്ധതിക്കായി കേന്ദ്രസർക്കാർ കഴിഞ്ഞ ബജറ്റിൽ 40 കോടി വകയിരുത്തിയിരുന്നു. ഇതോടെ പദ്ധതി വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ പലവട്ടം ശ്രമിച്ചെങ്കിലും മൊത്തം ചെലവിെൻറ പകുതി സംസ്ഥാനം വഹിക്കണമെന്ന കേന്ദ്രനിർദേശം വിലങ്ങുതടിയായി. ഇേപ്പാൾ നിർമാണച്ചെലവിെൻറ പകുതി സംസ്ഥാനം വഹിക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് പുനർജീവൻ കൈവന്നതെന്നാണ് സുചന. സംസ്ഥാന സർക്കാറിെൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച പദ്ധതിയിൽ പ്രഥമപരിഗണന ഇതിന് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
നിർമാണം പൂർത്തിയാക്കിയ അങ്കമാലി-കാലടി പാതയിൽ അടുത്തവർഷം ജനുവരിയിൽ െട്രയിൻ ഒാടിക്കാൻ നടപടിയുണ്ടാകും. 127 കിലോമീറ്ററുള്ള അങ്കമാലി-എരുമേലി പാതയുടെ സ്ഥലം ഏറ്റെടുക്കൽ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. കോതമംഗലം-കുന്നത്തുനാട്-മൂവാറ്റുപുഴ-തൊടുപുഴ-പാലാ-കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി ആവശ്യമുള്ള 150 ഹെക്ടർ ഭൂമി ഉടൻ ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കലിനായി ഫാസ്റ്റ്ട്രാക്ക് സംവിധാനവും ഏർപ്പെടുത്തി.
ശബരി വിമനത്താവളത്തിനൊപ്പം ശബരി റെയിൽവേയും യാഥാർഥ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം. ലക്ഷക്കണക്കിന് ശബരിമല തീർഥാടകരെ ലക്ഷ്യമിട്ടും മലയോരമേഖലയുടെ വികസനം മുന്നിൽകണ്ടുമാണ് പദ്ധതിക്ക് രൂപംനൽകിയത്. എരുമേലിയിൽനിന്ന് റാന്നി-പത്തനംതിട്ട-കോന്നി-പത്തനാപുരം വഴി പുനലൂരിൽ പാതയെത്തിക്കാനുള്ള സർേവയും പുരോഗമിക്കുകയാണ്. പുനലൂരിൽനിന്ന് തമിഴ്നാട്ടിേലക്ക് പാത ബന്ധിപ്പിക്കുകയെന്നതും റെയിൽേവയുെട ലക്ഷ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
