Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അങ്കമാലിയിൽ ചരക്ക് ലോറിയിൽ ബൈക്കിടിച്ച് മധ്യവയസ്കൻ മരിച്ചു
text_fieldsbookmark_border
അങ്കമാലി: എറണാകുളം കാഞ്ഞൂരിൽ റോഡരികിൽ നിർത്തിയിട്ട ചരക്ക് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് മധ്യവയസ്കൻ മരിച്ചു. ചെങ്ങമനാട് നെടുവന്നൂർ വെണ്ണിപ്പറമ്പ് മുല്ലശ്ശേരി വീട്ടിൽ പരേതനായ കുട്ടിയുടെ മകൻ എം.കെ.ഷംസുദ്ദീനാണ് (51) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5.50നായിന്നു അപകടം. അവശനിലയിൽ അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
10 വർഷമായി മഞ്ഞപ്രയിൽ പൂക്കട നടത്തുകയാണ് ഷംസുദ്ദീൻ. അങ്കമാലി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഖബറടക്കം വൈകുന്നേരം അഞ്ചിന് നെടുവന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭാര്യ: സബിത. മക്കൾ: ഫാത്തിമ, ഷിഹാബ്. മരുമകൻ: സാദിക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
