അങ്ങാടിപ്പുറം മേൽപാലം ഒരാഴ്ച അടച്ചിടും; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം
text_fieldsപെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ മേൽപാലവും അനുബന്ധ റോഡുകളും പുനരുദ്ധാരണ പ്രവൃത്തികൾക്കായി ഫെബ്രുവരി മൂന്നിന് രാത്രി 12 മുതൽ ഫെബ്രുവരി പത്തുവരെ അടച്ചിടും. മണ്ണാർക്കാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള വലിയ വാഹനങ്ങളും ചരക്കുവാഹനങ്ങളും കുമരംപുത്തൂർ, മേലാറ്റൂർ, പാണ്ടിക്കാട്, മഞ്ചേരി, വള്ളുവമ്പ്രം വഴി പോവണം.
കോഴിക്കോട്ടുനിന്ന് തിരിച്ചും ഇതേ പാതയിൽ കൂടിയാണ് മടങ്ങേണ്ടത്. കോഴിക്കോട്, പാലക്കാട് ബസുകളും മലപ്പുറം, മഞ്ചേരി ബസുകളും ഒാരാടംപാലം, പട്ടിക്കാട് റൂട്ടിലൂടെ സർവിസ് നടത്തണം. വളാഞ്ചേരി, കോട്ടക്കൽ ബസുകൾ കൊളത്തൂർ, ഒാണപ്പുട, പുലാമന്തോൾ വഴിയാണ് പെരിന്തൽമണ്ണയിൽ പ്രവേശിക്കേണ്ടത്. ഇവ തിരിച്ച് പോവേണ്ടതും ഇതേ പാതയിലൂടെയാണ്.
മേൽപാലത്തിൽ ചൂട് കൂടുന്നതിനനുസരിച്ച് ടാർ ഉരുകി ഒലിക്കുകയും ചില ഭാഗത്ത് കട്ടികൂടി നിൽക്കുകയും ചെയ്യുന്നതാണ് തകരാറ്.
