അനീഷിെൻറ ആത്മഹത്യയിലേക്ക് നയിച്ചത് ഫേസ്ബുക്കിലൂടെയുള്ള അപമാനിക്കൽ
text_fieldsപാലക്കാട്: സദാചാര ഗുണ്ടായിസത്തിനിരായ അനീഷിെൻറ ആത്മഹത്യയിലേക്ക് നയിച്ചത് ഫേസ്ബുക്കിലൂടെയുള്ള അപമാനിക്കലെന്ന് പൊലീസ്. പ്രതികളുടെ സുഹൃത്തുക്കൾ വീണ്ടും ഫേസ്ബുക്കിലൂടെ അനീഷിനെ അപമാനിച്ചു. ഇതാണ് അനീഷിെൻറ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. ഇത് ചൂണ്ടിക്കാട്ടി അനീഷ് പൊലീസിനെ സമീപിച്ചിരുന്നു.
അതേ സമയം അനീഷിെൻറ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യക്ക് കാരണമായത് സനീഷ്, രമേഷ് എന്നിവരാണെന്ന് ആത്മഹത്യ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. ഇവർക്കെതിരെ പാലക്കാട് അഗളി പൊലീസ് നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.
പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അനീഷിെൻറ ബന്ധുക്കൾ ആവശ്യപ്പെട്ടു. വ്യാഴാഴ്ച വൈകീട്ടാണ് വീടിെൻറ പുറക് വശത്ത് അനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി 14നാണ് അനീഷും പെൺസുഹൃത്തും കൊല്ലം അഴീക്കലിലെ ബീച്ചിൽ സദാചാര ഗുണ്ടായിസത്തിനിരയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
