Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനീഷ്​ മാസ്​റ്ററുടെ...

അനീഷ്​ മാസ്​റ്ററുടെ ആത്​മഹത്യ: കേസുകൾ ക്രൈംബ്രാഞ്ചിന്​

text_fields
bookmark_border
അനീഷ്​ മാസ്​റ്ററുടെ ആത്​മഹത്യ: കേസുകൾ ക്രൈംബ്രാഞ്ചിന്​
cancel

കോഴിക്കോട്​: തിരൂരങ്ങാടി മുന്നിയൂർ ഹൈസ്​കൂളിലെ അധ്യാപകനും വടകര എടച്ചേരി  സ്വദേശിയുമായ കെ.കെ. അനീഷി​​​െൻറ മരണവുമായി ബന്ധപ്പെട്ട്​ രജിസ്​റ്റർ ചെയ്​ത കേസുകൾ  ക്രൈംബ്രാഞ്ചിന്​. മലമ്പുഴ, തിരൂരങ്ങാടി, നല്ലളം എന്നീ പൊലീസ്​ സ്​റ്റേഷനുകളിൽ രജിസ്​റ്റർ  ചെയ്​ത കേസുകളിലാണ്​ ക്രൈംബ്രാഞ്ച്​ ​അന്വേഷണത്തിന്​ ഡി.ജി.പി ലോക്​നാഥ്​ ​െബഹ്​റ  ഉത്തരവിട്ടത്​. െഎ.ജി എസ്​. ശ്രീജിത്തി​​​െൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാവും  അന്വേഷിക്കുക. നേരത്തേ മനുഷ്യാവകാശ കമീഷനുവേണ്ടി കേസിൽ അന്വേഷണം  നടത്തിയത്​ എസ്​. ശ്രീജിത്തായിരുന്നു. 

സ്​കൂളിൽനിന്ന്​ പിരിച്ചുവിട്ടതിനു പിന്നാലെ 2014 ​െസപ്​റ്റംബർ രണ്ടിനാണ്​ അനീഷി​െന മലമ്പുഴയിലെ ലോഡ്​ജിൽ ആത്​മഹത്യചെയ്​ത നിലയിൽ കണ്ടെത്തിയത്​. മലമ്പുഴ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തതിന്​ പിന്നാലെ അനീഷിനെ സ്​കൂളിൽനിന്ന്​ സസ്​പെൻഡ്​ ചെയ്​തതി​​​െൻറയും പിന്നീട്​  പിരിച്ചുവിട്ടതി​​​െൻറയും വിവരങ്ങൾ പുറത്തുവന്നു. ഇതോടെ കെ.എസ്​.ടി.എ ഉൾപ്പെടെയുള്ള  അധ്യാപക സംഘടനകൾ പ്രക്ഷോഭം ആരംഭിക്കുകയും മൂന്നുമാസത്തിനുശേഷം കേസ്​ മലപ്പുറം  ക്രൈം ഡിറ്റാച്ച്​മ​​െൻറിന്​ കൈമാറുകയും ചെയ്​തു. മൂന്നുവർഷമായിട്ടും ക്രൈം ഡിറ്റാച്ച്​മ​​െൻറ്​  കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഇതിനിടെയായിരുന്നു മനുഷ്യാവകാശ കമീഷനും അന്വേഷണം നടത്തിയത്​. ​െഎ.ജി എസ്​. ശ്രീജിത്ത്​  അന്വേഷണം സമയബന്ധിതമായി പൂർത്തീകരിച്ചെങ്കിലും റിപ്പോർട്ട്​  മനുഷ്യാവകാശ  കമീഷൻ ഇതുവരെ സർക്കാരിന്​ ​ൈകമാറിയിട്ടില്ല. ​

സ്​കൂളിലെ ജീവനക്കാരൻ മുഹമ്മദ്​ അഷ്​റഫി​െന മർദിച്ച്​ തലക്ക്​ മാരകമായി പരിക്കേൽപിച്ചു  എന്നതായിരുന്നു അനീഷിനെ പിരിച്ചുവിടുന്നതിൽവരെ എത്തിച്ചത്​. അഷ്​റഫ്​ നൽകിയ പരാതിയിൽ  തിരൂരങ്ങാടി പൊലീസ്​ കേസെടുത്തതോടെ അനീഷിനെ മാനേജർ സ്​കൂളിൽനിന്ന്​ സസ്​പെൻഡ്​  ചെയ്യുകയും പിന്നീട്​ ഒന്നരവർഷത്തിനുശേഷം പിരിച്ചുവിടുകയുമായിരുന്നു. 

ഇങ്ങനെയൊരു മർദനം  ഉണ്ടായിട്ടില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും കണ്ടെത്തിയതോടെ കേസിൽ വീണ്ടും  അന്വേഷണം നടത്തണമെന്ന്​ ​​െഎ.ജി ​എസ്​. ശ്രീജിത്ത്​ ഉത്തരവിട്ടിരുന്നു​െവങ്കിലും സാ​േങ്കതിക  നൂലാമാലകൾ പറഞ്ഞ്​ ലോക്കൽ പൊലീസ്​ അന്വേഷണം അട്ടിമറിക്കുകയായിരുന്നു. മുഹമ്മദ്​ അഷ്​റഫിന്​ തലക്ക്​ ഗുരുതര പരിക്കുപറ്റിയതായി വൂണ്ട്​ സർട്ടിഫിക്കറ്റ്​ നൽകിയത്​  ഫറോക്കിലെ കോയാസ്​ ആശുപത്രിയായിരുന്നു. അന്വേഷണത്തിൽ വൂണ്ട്​ സർട്ടിഫിക്കറ്റ്​ വ്യാജമായി  നിർമിച്ചതാണെന്ന്​ വ്യക്​തമായതോടെ നല്ലളം പൊലീസ്​ ആശുപത്രിക്കെതിരെയും കേസെടുത്തു. മൂന്നുകേസിലും അന്വേഷണം വഴിമുട്ടിയതോടെ അനീഷി​​​െൻറ പിതാവ്​ ​െക.കെ.  കു​മാരൻ മുഖ്യമന്ത്രി പിണറായി വിജയന്​ നൽകിയ അപേക്ഷയെ തുടർന്നാണ്​ ക്രൈംബ്രാഞ്ചിന്​  വിട്ടു​െകാണ്ടുള്ള ഉത്തരവിറങ്ങിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsaneesh master death
News Summary - aneesh master death -Kerala news
Next Story