Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐ.ഡി.ബി.ഐയും ...

ഐ.ഡി.ബി.ഐയും ഏറ്റെടുക്കാൻ ഫെയർഫാക്സ്​

text_fields
bookmark_border
ഐ.ഡി.ബി.ഐയും  ഏറ്റെടുക്കാൻ ഫെയർഫാക്സ്​
cancel

തൃശൂർ: തൃശൂർ ആസ്ഥാനമായ പഴയ തലമുറ സ്വകാര്യ ബാങ്കായ സി.എസ്​.ബി ബാങ്കിൽ (മുമ്പ്​ കാത്തലിക്​ സിറിയൻ ബാങ്ക്​) നേരിട്ടുള്ള വിദേശനിക്ഷേപം നടത്തി നേട്ടംകൊയ്ത വിദേശസ്ഥാപനമായ ഫെയർഫാക്​സ്,​ പൊതുമേഖലയിലുള്ള ഐ.ഡി.ബി.ഐ ബാങ്കിനെ ഏറ്റെടുക്കാൻ അനുയോജ്യരാണെന്ന്​ റിസർവ്​ ബാങ്ക്​. കേന്ദ്ര സർക്കാറും എൽ.ഐ.സിയും ചേർന്ന്​ ഓഹരി ഉടമാവകാശം കൈയാളുന്ന ഐ.ഡി.ബി.ഐയുടെ ഓഹരി വിൽക്കാനുള്ള കേന്ദ്രതീരുമാനത്തിന്‍റെ ഭാഗമായാണ്​ അപേക്ഷകരെത്തിയത്​.

ഫെയർഫാക്സിനു​ പുറമെ കൊട്ടക്​ മഹീന്ദ്ര ബാങ്ക്​, എമിറേറ്റ്​സ്​ എൻ.ബി.ഡി എന്നിവയെയും ‘ഫിറ്റ്​’ ഗണത്തിൽ ആർ.ബി.ഐ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫെയർഫാക്സിനെ പരിഗണിക്കുമെന്നാണ്​ ബാങ്കിങ്​ വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിനെതിരെ സി.എസ്​.ബി ബാങ്കിൽ ഫെയർഫാക്സ്​ വരുത്തിവെച്ച വിനകൾ ചൂണ്ടിക്കാട്ടി ബാങ്ക്​ എംപ്ലോയീസ്​ ഫെഡറേഷൻ കേന്ദ്ര ധനകാര്യ സേവന സെക്രട്ടറിക്ക്​ കത്ത്​ നൽകി.

2018ലാണ്​ രാജ്യത്തെ ബാങ്കിങ്​ ചരിത്രത്തിലാദ്യമായി ഒരു വിദേശ സ്ഥാപനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിലൂടെ ഒരു ബാങ്ക് സ്വന്തമാക്കിയത്​. അതിനുശേഷം ബാങ്കിന്‍റെ ഇടപാടുകാർ മുതൽ ഓഫിസർമാർ വരെയുള്ളവർ അനുഭവിക്കുന്നത് കടുത്ത ദുരിതമാണ്​. ചെറുകിട, വിദ്യാഭ്യാസ വായ്പകൾ ഇല്ലാതാക്കി വായ്പാരീതി മാറ്റി. അക്കൗണ്ട്​ തുടങ്ങുമ്പോൾ 10,000 രൂപയെങ്കിലും വേണമെന്ന് വ്യവസ്ഥ വെച്ചു. വായ്പയിൽ ഏറിയ പങ്കും സ്വർണപ്പണയത്തിന്​ നീക്കിവെച്ച്​ അക്ഷരാർഥത്തിൽ ‘പണ്ടം പണയ’ സ്ഥാപനമാക്കി.

പിരിച്ചുവിടലും സ്ഥലംമാറ്റവും പതിവാക്കി. എതിർപ്പുള്ളവരോട്​ കോടതിയിൽ പോകാനാണ്​ നിർദേശം. 10 വർഷമായി ശമ്പളപരിഷ്കരണമില്ലാത്ത രാജ്യത്തെ ഏക ബാങ്കാണ്​. 11, 12 ത്രികക്ഷി ശമ്പള കരാറുകൾ നടപ്പാക്കിയിട്ടില്ല. ‘കോസ്റ്റ്​ ടു കമ്പനി’ വ്യവസ്ഥയിൽ ധാരാളം നിയമനം നടത്തുന്നുണ്ടെങ്കിലും ഇവർക്ക്​ 16,000-17,000 രൂപയാണ്​ ശമ്പളം. ​ജോലിയിലെ പ്രശ്നങ്ങൾ കാരണം രണ്ടു​​ വർഷംപോലും ഇവരാരും തുടരാത്തതിനാൽ ആനുകൂല്യങ്ങൾ നൽകേണ്ടിവരുന്നില്ല. ‘മേന്മയില്ലെ’ന്ന കാരണം പറഞ്ഞ്​ ധാരാളം ഓഫിസർമാരെ ഒഴിവാക്കി. വിരമിക്കൽ പ്രായം 60ൽനിന്ന്​ 58 ആക്കി. 50 ആക്കാൻ ശ്രമം നടന്നെങ്കിലും കോടതി ഇടപെടൽ കാരണം നടന്നില്ല. കാരണം കാണിക്കൽ നോട്ടീസ്​, കുറ്റപത്രം എന്നിവ കിട്ടാത്ത ആരും ബാങ്കിലില്ല. കഴിഞ്ഞ സാമ്പത്തികവർഷം 547 കോടി രൂപ അറ്റാദായം ഉണ്ടാക്കിയെങ്കിലും ജീവനക്കാർക്ക്​ ഗുണമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IDBIFairfax
News Summary - and IDBI Fairfax to take over
Next Story