Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്ലാസ്സ് മുറിയിൽ അത്തർ കുപ്പി തറയിൽ വീണ് പൊട്ടി; വിദ്യാർഥിനികൾക്ക് ദേഹാസ്വാസ്ഥ്യം
text_fieldsbookmark_border
representational image
അഞ്ചൽ: ക്ലാസ് മുറിയിൽ അത്തർ കുപ്പി തറയിൽ വീണ് പൊട്ടിയതിനെത്തുടർന്ന് വിദ്യാർഥിനികൾക്ക് ദേഹാസ്വാസ്ഥ്യം. അഞ്ചൽ ഈസ്റ്റ് ഗവ. സ്കൂളിലെ പത്താം ക്ലാസിലെ അഞ്ച് വിദ്യാർഥിനികൾക്കാണ് അസ്വാസ്ഥ്യമുണ്ടായത്. ഉടൻ കുട്ടികളെ തൊട്ടടുത്ത സി.എച്ച്.സിയിലെത്തിച്ച് പരിശോധന നടത്തി.
രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. പുസ്തകം എടുക്കുന്നതിനിടെ അത്തർ കുപ്പി അബദ്ധത്തിൽ തറയിൽ വീണു പൊട്ടുകയായിരുന്നു.
അഞ്ചൽ പൊലീസും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. അത്തറിന്‍റെ സാമ്പിൾ പരിശോധനക്കായി ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

