അഞ്ചല്‍ രാമഭദ്രൻ വധക്കേസ്: സി.പി.എം ജില്ല കമ്മറ്റി അംഗമടക്കം 14 പ്രതികൾ കുറ്റക്കാർ
text_fieldsതിരുവനന്തപുരം: ഐ.എന്‍.ടി.യു.സി നേതാവായിരുന്ന അഞ്ചല്‍ രാമഭദ്രനെ വെട്ടിക്കൊന്ന കേസിൽ സി.പി.എം ജില്ല കമ്മറ്റി അംഗം അടക്കം 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്.
സി.പി.എം ജില്ല കമ്മറ്റിയംഗം ബാബു പണിക്കർ, അഞ്ചല്‍ ഏരിയ സെക്രട്ടറിയായിരുന്ന പി.എസ് സുമേഷ്, ഗിരീഷ് കുമാര്‍, അഫ്സല്‍, നജുമല്‍ ഹസന്‍, മുന്‍ മന്ത്രി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് മാര്‍ക്സണ്‍ യേശുദാസ്, അഞ്ചല്‍ ഭാരതീപുരം ബിജുഭവനില്‍ ഷിബു, കാവുങ്കല്‍ സ്നേഹ നഗര്‍ സ്വദേശി വിമല്‍, നെടിയറ സുധീഷ് ഭവനില്‍ സുധീഷ്, ഭാരതീപുരം കല്ലും പുറത്ത് വീട്ടില്‍ ഷാന്‍, പട്ടത്താനം കാവുതറ സ്വദേശി രഞ്ജിത് തുടങ്ങിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ എസ്. ജയമോഹന്‍, റിയാസ്, മാര്‍ക്സണ്‍ യേശുദാസ്, റോയിക്കുട്ടി എന്നിവരെ വെറുതെ വിട്ടു. ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെന്ന് വിലയിരുത്തിയാണ് വെറുതെ വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

