Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥികൾക്കും...

വിദ്യാർഥികൾക്കും അധ്യാപകർക്കും ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂൾ അടച്ചു

text_fields
bookmark_border
വിദ്യാർഥികൾക്കും അധ്യാപകർക്കും ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂൾ അടച്ചു
cancel

അഞ്ചൽ: കഴിഞ്ഞ ദിവസം ഏരൂർ വിളക്കുപാറ മാതാ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ചൊറിച്ചിലും ദേഹ ാസ്വാസ്ഥ്യവും ഉണ്ടായതിനെത്തുടർന്ന് കൂടുതൽ പേരെ ഇതേ അസുഖത്തെത്തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് സ്കൂൾ അനിശ്ചിതകാലത്തേക്ക് അടച്ചു.

16 കുട്ടികളും മൂന്ന് അധ്യാപകരുമാണ് അഞ്ചലിലെ വിവിധ ആശുപത്രികളിലുള്ളത്. ദേഹമാസകലം ചൊറിഞ്ഞ് നീരുവരുകയും പലവിധ അസ്വാസ്ഥ്യങ്ങളും ഉണ്ടായതിനെത്തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിച്ചത്. വായുവിൽ കൂടി ഏതോ പൊടിപടർന്നതാണ് ചൊറിച്ചിലും അലർജിയും ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. യഥാർഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആശുപത്രി-സ്കൂൾ അധികൃതർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Students in hospitlAnchal school
News Summary - Anchal Matha VHSS=kerala
Next Story