Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗണേഷ് കുമാർ മർദിച്ച...

ഗണേഷ് കുമാർ മർദിച്ച സംഭവം: അഞ്ചൽ സി.ഐയെ മാറ്റി

text_fields
bookmark_border
ഗണേഷ് കുമാർ മർദിച്ച സംഭവം: അഞ്ചൽ സി.ഐയെ മാറ്റി
cancel

തിരുവനന്തപു​രം: കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ മർദി​െച്ചന്ന പരാതി സംബന്ധിച്ച്​ അന്വേഷിച്ച അഞ്ചല്‍ സി.ഐ.യെ സ്ഥലംമാറ്റിയതായി മുഖ്യമന്ത്രിക്ക്​ വേണ്ടി മന്ത്രി കടകംപള്ളി സ​ുരേന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ടി. സതികുമാറാണ്​ പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ. കേസന്വേഷണം ഊര്‍ജിതമായി നടത്തുന്നതിന് ജില്ല പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അനിൽ അക്കരയുടെ സബ്​മിഷന്​ മറുപടിയായി അറിയിച്ചു. സബ്​മിഷൻ അവതരണം സഭയിൽ ബഹളത്തിന്​ കാരണമായി. അനിൽ അക്കരയെ ഇ.പി. ജയരാജൻ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച്​ പ്രതിപക്ഷം ബഹളംവെച്ചു. ഭീഷണിയുടെ സ്വരത്തിൽ ഇ.പി. ജയരാജൻ സംസാരിച്ചത്​ തെറ്റായിപ്പോയെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല പറഞ്ഞു. 

അഗസ്ത്യക്കോട് മരണവീട്ടിലെത്തിയ ഗണേഷ്‌കുമാര്‍ മടങ്ങവേ എതിര്‍ദിശയില്‍ കാറിലെത്തിയ അനന്തകൃഷ്ണന്‍ എന്നയാളുമായി കാറിന് കടന്നുപോകാന്‍ സൗകര്യം നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായതായി മന്ത്രി പറഞ്ഞു. ഈ സംഭവത്തില്‍ എം.എൽ.എയുടെ കാറില്‍ ഒപ്പം സഞ്ചരിച്ചിരുന്ന പ്രദീപ്കുമാര്‍ അഞ്ചല്‍ പൊലീസ് സ്​റ്റേഷനില്‍ ഹാജരായി അനന്തകൃഷ്ണനും മാതാവും തന്നെ ഭീഷണിപ്പെടുത്തിയെന്നും ദേഹോപദ്രവമേല്‍പിച്ചെന്നും മൊഴി നല്‍കി. അതി​​​െൻറ അടിസ്ഥാനത്തില്‍ അനന്തകൃഷ്ണനെയും അമ്മയെയും പ്രതിചേര്‍ത്ത് കേസ് രജിസ​റ്റര്‍ ചെയ്തിട്ടുണ്ട്.

അനന്തകൃഷ്ണ​​​െൻറ മൊഴിപ്രകാരം എം.എല്‍.എയെയും ഡ്രൈവറെയും പ്രതിചേര്‍ത്ത് മറ്റൊരു കേസും രജിസ്​റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ പരാതിക്കാര​​​െൻറ മാതാവി​​​െൻറ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗണേഷ്‌കുമാര്‍ എം.എൽ.എയുടെ വസതിയിലേക്ക്​ നടത്തിയ മാര്‍ച്ചിനിടെ അക്രമാസക്തരായ പ്രവര്‍ത്തകര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തെന്മല എസ്.എച്ച്.ഒയെ കൊടിക്കമ്പുകൊണ്ട് കുത്തി മുറിവേല്‍പിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഗതാഗതതടസ്സമുണ്ടാക്കിയതിനും കൊല്ലം ഡി.സി.സി പ്രസിഡൻറുള്‍പ്പെടെ 17 പേരെയും കണ്ടാലറിയാവുന്ന 100 പേരെയും പ്രതികളാക്കി പത്തനാപുരം പൊലീസ് കേസ് രജിസ്​റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരു​െന്നന്നും മന്ത്രി പറഞ്ഞു. 

കാര്യം മനസ്സിലാക്കാതെയാണ്​ തനിക്കെതിരെ പരാമർശം നടത്തിയതെന്ന്​ പിന്നീട്​ സഭയിൽ പ്രസ്​താവന നടത്തിയ കെ.ബി. ഗണേഷ്​കുമാർ പറഞ്ഞു. കോടതിക്ക്​ മുന്നിൽ നിൽക്കുന്ന വിഷയമാണ്​. ഒരിക്കൽ നിരപരാധിത്വം തെളിയിക്കപ്പെടും. ഇടതു സർക്കാർ അധികാരത്തിൽ വന്നത്​ മുതൽ ചില മാധ്യമങ്ങൾ കരിവാരിത്തേക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPolice SlaveryAnchal CI
News Summary - Anchal CI Transferred links to Ganesh Kumar MLA-Kerala News
Next Story