തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗാപ്പനെ പാർട്ടി നേതൃത്വം വിളിപ്പിച്ച് വിശദീകരണം തേടി. ആനാവൂർ നാഗപ്പനെ എ.കെ.ജി സെന്ററിലേക്ക് കോടിയേരി ബാലകൃഷ്ണന് വിളിച്ചുവരുത്തിയാണ് വിവരങ്ങൾ തേടിയത്. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹത്തെ വിളിപ്പിച്ചത്. ഇരുവരും അരമണിക്കൂറോളം സംസാരിച്ചു.
എസ്.എഫ്.ഐ മുൻ നേതാവായിരുന്ന അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ആനാവൂർ നാഗപ്പന്റെ ഇടപെടൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രശ്നം ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്.
അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്ന് ആനാവൂര്‍ നാഗപ്പന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഈ നിലപാടിനെ തളളി അനുപമയും ഭര്‍ത്താവ് അജിത്തും രംഗത്തു വന്നു.
അമ്മക്ക് കുഞ്ഞിനെ കിട്ടണമെന്നതാണ് പാര്‍ട്ടി നിലപാടെന്നായിരുന്നു ആനാവൂര്‍ നാഗപ്പന്റെ പ്രതികരിച്ചിരുന്നു. അനുപമയുടെ അച്ഛനും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ ജയചന്ദ്രനോട് കുഞ്ഞിനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ആനാവൂര്‍ നാഗപ്പൻ വ്യക്തമാക്കിയിരുന്നു. എന്നാൽ നാഗപ്പന്റെ വിശദീകരണം തള്ളി അനുപമയും അജിത്തും രംഗത്തെത്തിയിരുന്നു.