കോൺഗ്രസ് ഓഫീസിന് തീവെച്ച സംഭവത്തിൽ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ആനാവൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് തീവെച്ച കേസിൽ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിലായി. ആനാവൂർ സ്വദേശിയായ സുരേഷ് കുമാറാണ് പൊലീസിന്റെ പിടിയിലായത്.
നെയ്യാറ്റിൻകരയിൽ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ തടയുകയും ഇരുവിഭാഗവും തമ്മിൽ കയ്യാങ്കളിയുണ്ടാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആനാവൂരിലെ കോൺഗ്രസ് ഓഫീസ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശയോടെയാണ് പ്രവർത്തകർ അക്രമം നടത്തിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് ആരോപിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന് മറുപടിയായി സംസ്ഥാനത്ത് യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധങ്ങൾ രാപകൽ ഭേദമന്യേ തുടരുകയാണ്. ഇതിനിടെയാണ് കോൺഗ്രസ്-ബി.ജെ.പി പ്രവർത്തകർ തമ്മിൽ പലയിടത്തും ഏറ്റുമുട്ടലുണ്ടായത്. യുവമോർച്ച പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മന്ത്രിമാരുടെ സുരക്ഷ പൊലീസ് വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇതിനിടെ അമിത സുരക്ഷ ഏർപ്പെടുത്തിയതിൽ ഡി.സി.പിയോട് മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

