Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘വല്ലതും തന്നാൽ...

‘വല്ലതും തന്നാൽ വാങ്ങിക്കൊണ്ടു പോകുമെന്നത്​ പള്ളിയിൽ പറഞ്ഞാൽ മതി’; കെ.എസ്​.ആർ.ടി.സി മാനേജ്​മെന്‍റിനെതിരെ ആനത്തലവട്ടം ആനന്ദൻ

text_fields
bookmark_border
Anathalavattom Anandan
cancel

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സി മാനേജ്​മെന്‍റിനെതിരെ കടുത്ത വിമർശനവുമായി സി.ഐ.ടി.യു. ശമ്പള പ്രതിസന്ധിക്കും തൊഴിലാളിവിരുദ്ധ പരിഷ്കാരണങ്ങൾക്കുമെതിരെ എംപ്ലോയീസ്​ അസോസിയേഷന്‍റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ചീഫ്​ ഓഫിസിലേക്ക്​ നടത്തിയ മാർച്ചിൽ പ്രസിഡന്‍റ്​ ആനത്തലവട്ടം ആനന്ദനാണ്​ വിമർശനങ്ങൾ തൊടുത്തത്​. ബ്യൂറോക്രാറ്റുകൾ പണ്ഡിതന്മാരെന്നും മറ്റുള്ളവർക്ക്​ ഒന്നും അറിയില്ലെന്നുമുള്ള ധാരണ വേണ്ടെന്നും വല്ലതും തന്നാൽ വാങ്ങിക്കൊണ്ടു പോകുമെന്നത്​ പള്ളിയിൽ പറഞ്ഞാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

വിശപ്പുള്ളവന്‍റെ മുന്നിൽ പോയി പകുതി ഭക്ഷണം നൽകാമെന്ന്​ പറയുന്നത്​ അംഗീകരിക്കില്ല. പ്രത്യക്ഷ സമരപരിപാടി തുടങ്ങും. ശമ്പളത്തിന്​ ടാർഗറ്റ്​ നിശ്ചയിച്ചാൽ വരുമാനമുള്ള റൂട്ടിലേ വണ്ടിയോടിക്കാൻ ആളുണ്ടാകൂ. അറ്റവും മൂലയും നോക്കി പരിഷ്കരണം നടക്കില്ല. സ്വിഫ്​റ്റ്​ ലാഭമോ നഷ്ടമോ എന്ന കണക്ക്​ പുറത്തുവിടണം. പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാർക്ക്​ സ്വിഫ്​റ്റിൽ നിയമനം നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും നടന്നില്ല.

വി.ആർ.എസ്​ എന്നത്​ നവ മുതലാളിത്ത നയമാണ്​. ഇതാണ്​ കേന്ദ്രസർക്കാർ നടപ്പാക്കുന്നത്​. സംസ്ഥാന സർക്കാറിന്​ ആ നയമില്ല. ഉള്ള തൊഴിൽ ഇല്ലാതാക്കിയല്ല പുതിയ തൊഴിൽ സൃഷ്ടിക്കേണ്ടത്​. മാനേജ്​മെന്‍റ്​ ഏകപക്ഷീയമായാണ്​ തീരുമാനമെടുക്കുന്നത്​. സിംഗ്​ൾ ഡ്യൂട്ടി പാറശ്ശാലയിൽ നടപ്പാക്കിയെങ്കിലും ലാഭമാണോ നഷ്​ടമാണോ എന്ന്​ പറയുന്നില്ല. മാനേജ്​മെന്‍റ്​ സിംഗ്​ൾ ഡ്യൂട്ടി പൊളിക്കാൻ നിൽക്കുന്നു. എല്ലാം തൊഴിലാളിയുടെ തലയിൽ കെട്ടിവെച്ച്​ രക്ഷപ്പെടാമെന്ന്​ കരുതേണ്ട. എല്ലാ പിശകും ശരിയാക്കുമെന്ന്​ പറയുന്ന മന്ത്രി ഒന്നും ശരിയാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനറൽ സെക്രട്ടറി എസ്​. വിനോദ്​, ട്രഷറർ പി. ഗോപാലകൃഷ്​ണൻ, സെക്രട്ടറി ആർ. ഹരിദാസ്​ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cituAnathalavattom AnandanKSRTC
News Summary - Anathalavattom Anandan against KSRTC management
Next Story