മദ്യശാല പൂട്ടൽ: കോടതി വിധിയിൽ അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി സ്വാധീനമെന്ന് സംശയം –ആനത്തലവട്ടം
text_fieldsതൃശൂർ: മദ്യശാലകൾ അടച്ചുപൂട്ടാനുള്ള സുപ്രീംകോടതി വിധിക്ക് പിന്നിൽ അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിയുടെ സ്വാധീനമുേണ്ടായെന്ന് സംശയിക്കുന്നുവെന്ന് സി.െഎ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ബാറുകൾ പൂട്ടിയതിനെ തുടർന്ന് സംസ്ഥാനത്ത് മയക്കുമരുന്നിെൻറയും ലഹരിവസ്തുക്കളുടെയും ഉപയോഗം വൻ തോതിൽ കൂടി. മദ്യം നിരോധിച്ചാൽ അത്തരം വസ്തുക്കൾ സർക്കാറിന് ഒരു പൈസപോലും നികുതി നൽകാതെ രാജ്യത്താകമാനം വിറ്റഴിക്കാൻ മയക്കുമരുന്ന് ലോബിക്ക് സാധിക്കും. മദ്യവിരുദ്ധർ എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘടനകളെ പണം നൽകി സ്വാധീനിച്ച് മദ്യനിരോധനത്തിനുവേണ്ടി പ്രവർത്തിപ്പിക്കാനും ലോബിക്ക് സാധിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോടതിവിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 1,500 കള്ളുഷാപ്പുകളാണ് പൂട്ടിയത്. മുമ്പ് ബാറുകൾ പൂട്ടിയപ്പോൾ ബിയറും വൈനും മദ്യത്തിെൻറ പരിധിയിൽ വരില്ലെന്നുപറഞ്ഞ കോടതിയാണ് ഇപ്പോൾ ബിയർ, വൈൻ പാർലറുകളും കള്ളുഷാപ്പുകളും അടച്ചുപൂട്ടാൻ നിർേദശിച്ചത്. ഇതുവഴി സംസ്ഥാനത്ത് അരലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെടും. വിഷയത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി ഉചിത തീരുമാനമെടുക്കാൻ സർക്കാർ തയാറാകണം. മദ്യശാലകൾ അടച്ചുപൂട്ടുന്നത് മയക്കുമരുന്ന് വ്യാപനത്തിനും വ്യാജമദ്യ ഉൽപാദനത്തിനുമേ വഴിെവക്കൂ. അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്ന സംവിധാനത്തിനൊപ്പം മദ്യം കൂടി നൽകുന്നത് ഏർപ്പെടുത്തണം. ആവശ്യമുള്ളവർ വാങ്ങിക്കെട്ടയെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി വിധി തൊഴിൽ അവകാശ ലംഘനമാണ്. കോടതി തൊഴിൽ നഷ്ടപ്പെടുന്നവരുടെ ഭാവിയെക്കുറിച്ച് മിണ്ടുന്നില്ല. ജഡ്ജിമാരുടെ ശമ്പളം ഒേന്നകാൽ ലക്ഷത്തിൽനിന്ന് ഇരട്ടിയാക്കിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. വിധിമൂലം സംസ്ഥാന ഖജനാവിന് പ്രതിവർഷം 5000 കോടിയുടെ നികുതി നഷ്ടവും ടൂറിസം മേഖലയിൽ 25,000 കോടിയുടെ നഷ്ടവും സംഭവിക്കും. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാകുന്നുവെന്ന കാരണത്തോട് യോജിക്കാനാകില്ല. അതിന് ഷാപ്പുകൾ പൂട്ടുകയല്ല, മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ നടപടി സ്വീകരിക്കുകയാണ് വേണ്ടത്.
ഇൗ സാഹചര്യത്തിൽ തൊഴിലും വ്യവസായവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ചെത്ത്-മദ്യ വ്യവസായ തൊഴിലാളികൾ അഞ്ചിന് ഹൈകോടതിയിലേക്ക് മാർച്ച് നടത്തും. സി.െഎ.ടി.യു, െഎ.എൻ.ടി.യു.സി, എ.െഎ.ടി.യു.സി, ബി.എം.എസ് സംഘടനകൾ സംയുക്തമായാണ് മാർച്ച്. വാർത്താസമ്മേളനത്തിൽ സി.െഎ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
