അനന്തുവിന്‍റെ മരണം; യു.ഡി.എഫും എൽ.ഡി.എഫും പ്രതിഷേധത്തിന്
text_fieldsനിലമ്പൂർ: വെള്ളക്കെട്ടയിൽ അനന്തു പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചതിൽ രാഷ്ട്രീയ പോര് മുറുകുന്നു. സംസ്ഥാന സർക്കാരിനെതിരെയും വനംവകുപ്പിനെതിരെയും പ്രതിപക്ഷം ശക്തമായ ആരോപണമുന്നയിക്കാൻ സംഭവം ഉപയോഗിക്കുമ്പോൾ യു.ഡി.എഫ് ഗൂഢാലോചനയുടെ ഫലമാണ് വഴിക്കടവിലെ സംഭവമെന്നായിരുന്നു കഴിഞ്ഞദിവസം എൽ.ഡി.എഫ് കേന്ദ്രങ്ങൾ ആരോപിച്ചത്.
വഴിക്കടവ് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് എൽ.ഡി.എഫും കെ.എസ്.ഇ.ബി ഓഫീസിലേക്ക് യു.ഡി.എഫും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. രാവിലെ 10 മണിക്കാണ് ഇരു മാർച്ചുകളും നടക്കുക. മരിച്ച അനന്തുവിന്റെ വീട് ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും സന്ദർശിക്കും. ബി.ജെ.പി നിലമ്പൂർ വനം ഡിവിഷൻ ഓഫീസിലേക്കാണ് ഇന്ന് മാർച്ച് നടത്തുന്നത്. മാർച്ച് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 ഓടെയാണ് വി.ഡി സതീശൻ വെള്ളക്കെട്ടയിലെ വീട്ടിലെത്തുക. ബാലാവകാശ കമ്മിഷൻ ചെയർപേഴ്സണും വീട് സന്ദർശിക്കും.
പന്നികളെ പിടികൂടുന്നതിൽ യു.ഡി.എഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിന് വീഴ്ചയുണ്ടെന്നാണ് എൽ.ഡി.എഫ് ആരോപണം. അനന്തു ഷോക്കേറ്റ് മരിച്ചതിൽ കെ.എസ്.ഇ.ബിക്ക് അനാസ്ഥയുണ്ടെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

