കത്തെഴുത്തിന്റെ ബ്രാൻഡ് അംബാസഡർക്ക് സ്നേഹത്തിൽ പൊതിഞ്ഞ യാത്രയയപ്പ്
text_fieldsഗുരുവായൂർ: സന്തോഷവും സങ്കടവും ഇഴചേർന്ന നിമിഷങ്ങൾ... അനന്തുവും കൂട്ടുകാരും തേങ്ങി പ്പോയി. അവരുടെ ഉള്ളിൽ പക്ഷേ, സന്തോഷം പതഞ്ഞു പൊന്തി. വല്ലാത്ത ഒരന്തരീക്ഷം-കൂട്ടുകാ രൻ അനന്തു പുതിയൊരു ജീവിതത്തിനായി തങ്ങളെ പിരിഞ്ഞ് പോകുന്നതിെൻറ സന്തോഷത്തിലും സ ങ്കടത്തിലുമായിരുന്ന ഗുരുവായൂർ ഗവ. യു.പി സ്കൂൾ അഞ്ച് ബി.യിലെ കുട്ടികൾ.
അഭിജിത്തും അഭിനവ് കൃഷ്ണയും പ്രത്യൂഷുമൊക്കെ അനന്തുവിനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ദുർഗാദേവിയും ദേവികയുെമല്ലാം കൂട്ടുകാരന് സമ്മാനങ്ങളുമായാണ് വന്നത്. അധ്യാപകർ വാത്സല്യത്തോടെ അവനെ ചേർത്തുപിടിച്ചു. ക്ഷണിതാവായെത്തിയ അവെൻറ പഴയ അധ്യാപിക ഇരിങ്ങപ്പുറം ജി.എൽ.പി സ്കൂൾ പ്രധാനാധ്യാപിക ടി. ഗീത അവനെ വാരിയെടുത്ത് ഉമ്മ വെച്ചു. ജനപ്രതിനിധികളുടെ വാത്സല്യവും അനുമോദനവും കലർന്ന കണ്ണുകളോടെ അവനെ ഉഴിഞ്ഞു.

മാതാപിതാക്കൾക്കൊപ്പം അനന്തു നടന്ന് കണ്ണിൽ നിന്ന് മറയുവോളം കൂട്ടുകാർ അവനെ നോക്കി കൈ വീശി. അടുത്തയാഴ്ച മുതൽ അവൻ മുത്തച്ഛെൻറ നാട്ടിലെ സ്കൂളിലാണ്. കത്തെഴുത്തിെൻറ മഹത്വം ലോകത്തിന് മുന്നിൽ വിളംബരം ചെയ്ത അഞ്ചാം ക്ലാസുകാരൻ അനന്തുവിന് വികാരനിർഭരമായ യാത്രയയപ്പാണ് സ്കൂളിൽ നിന്ന് നൽകിയത്. എം.എൽ.എയും നഗരസഭാധ്യക്ഷയും കൗൺസിലർമാരും രക്ഷകർത്താക്കളുമെല്ലാം ഒത്തുകൂടി.
തപാൽ വകുപ്പ് അധികൃതർ പ്രത്യേകമായെത്തി. പാഠ്യപ്രവൃത്തിയുടെ ഭാഗമായി തപാൽ ദിനത്തിൽ പോസ്റ്റ്കാർഡിലെഴുതിയ ഒരു കത്തിലൂടെ ബന്ധങ്ങൾ വിളക്കിച്ചേർത്ത ഒരു പത്ത് വയസ്സുകാരൻ ആദരിക്കപ്പെടുകയെന്ന അപൂർവത കൂടിയായിരുന്നു യാത്രയയപ്പ് സമ്മേളനം. സമൂഹത്തിൽ വലിയ ചലനങ്ങളുണ്ടാക്കിയതാണ് അനന്തുവിെൻറ കുഞ്ഞുകത്തെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ പറഞ്ഞു.
തങ്ങളുടെ ബ്രാൻഡ് അംബാസഡറെ പോലെയായ പത്ത് വയസ്സുകാരൻ അനന്തുവിന് സ്വന്തം ചിത്രം പതിച്ച സ്റ്റാമ്പുകൾ സമ്മാനിച്ച് തപാൽ വകുപ്പ് ആദരിച്ചു. ഫീസ് ഈടാക്കിയാണ് ഇത്തരം സ്റ്റാമ്പുകൾ തപാൽ വകുപ്പ് നൽകുന്നതെങ്കിലും കത്തെഴുത്തിെൻറ യശസ്സുയർത്തിയ കൊച്ചുമിടുക്കന് സൗജന്യമായാണ് സ്വന്തം ചിത്രമുള്ള സ്റ്റാമ്പ് സമ്മാനിച്ചത്. 100 ഇൻലൻറുകളും സൗജന്യമായി നൽകി. സ്റ്റാമ്പ് ശേഖരണത്തിനുള്ള ആൽബവും സമ്മാനിച്ചു. ഇനിയും കത്തെഴുതുമെന്ന് അനന്തു പറഞ്ഞു- ഇരിങ്ങപ്പുറം ജി.എൽ.പി സ്കൂളിലെയും ഇപ്പോൾ പഠിക്കുന്ന ജി.യു.പി സ്കൂളിലെയും കൂട്ടുകാർക്കും അധ്യാപകർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
