Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനന്തു വധക്കേസ്​ പ്രതിക്കെതിരെ ബലാത്സംഗക്കേസ്​

text_fields
bookmark_border
child rape
cancel

തിരുവനന്തപുരം: കരമന അനന്തു ഗിരീഷ്​ വധക്കേസിലെ ഒന്നാം പ്രതി വിഷ്​ണുവിനെതിരെ ബലാത്സംഗകേസ്. പത്താംക്ലാസുകാരിയെ തട്ടികൊണ്ടുവന്ന് പീഡിപ്പെച്ചന്നാണ് കേസ്. നേമം പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്.

അനന്തു വധക്കേസിൻെറ അന്വേഷണവുമായി ബന്ധപ്പെട്ട് വിഷ്ണുവിൻെറ വീട്ടിലെത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്​. പൊണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ പൊലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് കൈമാറി. പത്താംക്ലാസുകാരിയായ കുട്ടിയെ വിഷ്ണു തട്ടിക്കൊണ്ട് വന്ന് വീട്ടില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

പീഡനം നടന്നിട്ടുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി നടത്തിയ കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി പറഞ്ഞു. വൈദ്യപരിശോധനയിലും ഇക്കാര്യം വ്യക്തമായിട്ടുണ്ട്​. അനന്തു കൊലക്കേസില്‍ വിഷ്ണുവിൻെറ രണ്ട് സഹോദങ്ങളും റിമാൻഡിലാണ്. അടുത്ത ബന്ധുവും നേരത്തെ കൊലക്കേസില്‍ ഉള്‍പ്പെട്ടിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - anandu murder case
Next Story