ആനക്കരയുടെ സൈതലവിക്ക് ആറാം ഗിന്നസ് റെക്കോഡ്
text_fields872 കിലോയുള്ള എട്ട് കോൺക്രീറ്റ് കട്ടകള് സൈതലവിയുടെ ശരീരത്തില് വെച്ച് അടിച്ചുപൊട്ടിക്കുന്ന ഗിന്നസ് പ്രകടനം
ആനക്കര: സൈതലവിയുടെ ആറാം ഗിന്നസ് റെക്കോഡിന് സാക്ഷ്യംവഹിച്ച് നാട്. ആനക്കര സ്വദേശിയായ സൈതലവി നേരേത്ത വിവിധ പ്രകടനങ്ങളിലൂടെ അഞ്ച് ഗിന്നസ് റെക്കോഡിന് ഉടമയാണ്. നിറഞ്ഞ സദസ്സില് ആണികൊണ്ടുള്ള മെത്തയില് കിടന്ന് ശരീരത്തിന് മുകളില് ഭാരമേറിയ കോൺക്രീറ്റ് കട്ടകള് നിരനിരയായി െവച്ച് ചുറ്റികകൊണ്ട് അടിച്ചുപൊട്ടിക്കുന്ന ഇനത്തിലാണ് ആറാം ഗിന്നസ്.
ഈ വിഭാഗത്തില് 774 കിലോ വെച്ച് നടത്തിയ പ്രകടനം വഴി ആസ്ട്രേലിയന് പൗരെൻറ റെക്കോഡിനെയാണ് സൈതലവി മറികടന്നത്. 872 കിലോയാണ് സൈതലവിയുടെ കോൺക്രീറ്റ് കട്ടകള്ക്ക്. വി.ടി. ബല്റാം എം.എല്.എ, സി.ഐ വിജയകുമാര്, എ.ഇ.ഒ പി. സിദ്ദീഖ്, ആനക്കര പഞ്ചായത്ത് പ്രസിഡൻറ് കെ. മുഹമ്മത്, അഡ്വ. മുഹമ്മദ് ഷാഫി, അഡ്വ. ജസീല്, രജിസ്ട്രാർ മണികണ്ഠന്, പി.സി. രാജു തുടങ്ങിയവര് സന്നിഹിതരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

