ലോക സൈക്ലിങ് ചാമ്പ്യൻഷിപ്പിന് അനക് സിയ
text_fieldsഅനക് സിയ
തൊടുപുഴ: 21 മുതൽ 25 വരെ ചൈനയിലെ ലുവോ യാങ്ങിൽ നടക്കുന്ന ലോക ജൂനിയർ ട്രാക്ക് സൈക്കിളിങ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ജില്ല സൈക്ലിങ് താരം അനക് സിയ മരിയ തോമസ്. ചേറ്റുകുഴി സ്വദേശിനിയായ അനക് സിയ ലോകചാമ്പ്യൻഷിപ്പിൽ ടീം സ്പ്രിന്റിലും വ്യക്തിഗത ടൈം ട്രയലിലുമാണ് മത്സരിക്കുന്നത്.
ദേശീയ സൈക്ലിങ് ചാമ്പ്യൻഷിപ്പുകളിൽ ധാരാളം മെഡലുകൾ നേടിയിട്ടുള്ള അനക് സിയ തിരുവനന്തപുരം മാധവ വിലാസം മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ്. തിരുവനന്തപുരം സായിയിൽ പരിശീലനം നടത്തിവരുന്ന താരം ചേറ്റുകുഴി പാറക്കൽ ജിനോ ഉമ്മന്റെയും ബിന്ദുവിന്റെയും മകളാണ്. ദേശീയ സൈക്കിളിങ് താരം അക്സ സഹോദരിയാണ്.

