മെർമെയ്ഡ് യോഗ പോസിൽഗിന്നസ് പ്രകടനവുമായി അനഘ
text_fieldsകെ.എം. അനഘ വേദിയിൽ
കൊടുങ്ങല്ലൂർ: മെർമെയ്ഡ് യോഗപോസിൽ പ്ലസ് ടു വിദ്യാർഥിനി കെ.എം. അനഘ ഗിന്നസ് റെക്കോഡ് ഭേദിച്ചു. തിരുപ്പൂർ സ്വദേശിനി രൂപ ഗണേഷിന്റെ ഒരു മണിക്കൂർ, 15 മിനിറ്റ്, അഞ്ച് സെക്കന്റ് നേട്ടമാണ് കൊടുങ്ങല്ലൂർ സ്വദേശിനി അനഘ പഴങ്കഥയാക്കിയത്.
ഒരു മണിക്കൂർ, 27 മിനിറ്റ്, രണ്ട് സെക്കന്റ് മെർ മെയ്ഡ് പോസിൽ നിന്നാണ് ഈ കൗമാര പ്രതിഭ റെക്കോഡ് മറികടന്നത്. യോഗാധ്യാപകരായ സിനി, പത്മജ എന്നിവർ നിരീക്ഷകരായിരുന്നു. കൊടുങ്ങല്ലൂർ ശൃംഗപുരം റോട്ടറി ഹാളിൽ നടന്ന പരിപാടിക്ക് ഗിന്നസ് സുനിൽ, ജോസഫ്, അനീഷ്, സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. കൊടുങ്ങല്ലൂർ ഒ.കെ ആശുപത്രിക്ക് സമീപം കൈതക്കാട്ട് കെ.പി. മനോജിന്റെ മകളാണ് അനഘ.

