താമരശ്ശേരി: കോരങ്ങാട് ആറ്റു സ്ഥലത്ത് കാളയെ അജ്ഞാതജീവി കടിച്ചു കൊന്നു . ആറ്റുസ്ഥലം ഹക്കീമിന്റെ ഉടമസ്ഥയിലുള്ള കാളയെയാണ് ബുധനാഴ്ച പുലർച്ചെ വീടിന് സമീപമുള്ള പറമ്പിൽ അജ്ഞാത ജീവി കടിച്ചു കൊന്ന നിലയിൽ കണ്ടത്.
സമീപത്ത് കെട്ടിയിരുന്ന രണ്ടു പശുക്കൾ കെട്ടിയിട്ട കയർ പൊട്ടിച്ച് ഓടി രക്ഷപ്പെട്ടു. കാളയുടെ പകുതിഭാഗം ഭക്ഷിച്ച നിലയിലാണ് കാണപ്പെട്ടത്. കട്ടിപ്പാറയിലും സമാന രീതിയിൽ അജ്ഞാത ജീവി നാല് ആടുകളെ കടിച്ചു കൊന്നിരുന്നു.
സംഭവം ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. വന വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.