Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വേണ്ടത് ഏക സിവിൽ കോഡല്ല, വ്യക്തിനിയമങ്ങളുടെ പരിഷ്കരണം -സ്പീക്കർ
text_fieldsbookmark_border
മലപ്പുറം: രാജ്യത്തിന് വേണ്ടത് ഏക സിവിൽ കോഡ് അല്ലെന്നും വ്യക്തിനിയമങ്ങളുടെ പരിഷ്കരണമാണെന്നും നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. മലപ്പുറം നിയോജക മണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ്ദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പുവരുത്തണം. സ്ത്രീവിരുദ്ധ ആശയങ്ങൾ വ്യക്തിനിയമത്തിൽ ഉെണ്ടങ്കിൽ അത് മാറ്റപ്പെടണം. വ്യക്തിനിയമ പരിഷ്കാരത്തിന് മുൻപ് ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച ചെയ്യണം.
അതില്ലാതെ ഒന്നും അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. മോദിയുടെ ഏക സിവിൽകോഡ് പ്രഖ്യാപനം ജനങ്ങൾക്കിടയിൽ ചേരിതിരിവും പ്രശ്നങ്ങളും സൃഷ്ടിക്കാനുള്ളതാണെന്നും എ.എൻ. ഷംസീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

