Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമനസ്സുണ്ടെങ്കിൽ...

മനസ്സുണ്ടെങ്കിൽ ചുറ്റിലും കാണാം​ പ്രകൃതിയുടെ വിസ്​മയം

text_fields
bookmark_border
മനസ്സുണ്ടെങ്കിൽ ചുറ്റിലും കാണാം​ പ്രകൃതിയുടെ വിസ്​മയം
cancel
camera_alt

പി.​ആ​ർ. രാ​ജീ​വ്

കൊ​ച്ചി: കോ​വി​ഡ്​ കാ​ല​ത്ത്​ സ്വ​ന്തം ചു​റ്റു​പാ​ടു​ക​ളി​ൽ മാ​ത്രം ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്​ 52 ഇ​നം തു​മ്പി​ക​ളെ. ബ​യോ​ള​ജി അ​ധ്യാ​പ​ക​നും തു​മ്പി നി​രീ​ക്ഷ​ക​നു​മാ​യ മൂ​വാ​റ്റു​പു​ഴ കാ​വും​പ​ടി പു​ത്ത​ൻ​പു​ര​ക്ക​ൽ പി.​ആ​ർ. രാ​ജീ​വി​െൻറ കാ​മ​റ​യി​ലാ​ണ്​ നാ​ട്ടി​ലെ ജൈ​വ വൈ​വി​ധ്യം ചി​റ​ക്​ വി​ട​ർ​ത്തി​യ​ത്. അ​പൂ​ർ​വ​മാ​യി കാ​ണു​ന്ന ചാ​ട്ട​വാ​ർ ചി​ല​ന്തി​യും ഇ​തി​ലി​ടം പി​ടി​ച്ചു. തൃ​ക്ക​ള​ത്തൂ​ർ പ്ര​ദേ​ശ​ത്തു​നി​ന്ന്​ മാ​ത്ര​മാ​ണ്​ 52 ഇ​നം തു​മ്പി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. സൂ​ചി​വാ​ല​ൻ, രാ​കൊ​തി​ച്ചി, യ​ല്ലോ സ്ടൈ​പ്പി​ട് ഫ്ല​ട്ട​ർ, ചു​ട്ടി​ച്ചി​റ​ക​ൻ ത​ണ​ൽ​ത്തു​മ്പി എ​ന്നി​ങ്ങ​നെ നി​ര നീ​ളു​ന്നു.

'തൊ​ടു​പു​ഴ ക​ലൂ​ർ​ക്കാ​ട് ഭാ​ഗ​ത്ത് സു​ഹൃ​ത്തി​െൻറ റ​ബ​ർ​തോ​ട്ട​ത്തി​ന്​ സ​മീ​പ​ത്ത്​ നി​ന്നാ​ണ്​ ചാ​ട്ട​വാ​ർ ചി​ല​ന്തി​യെ ക​ണ്ടെ​ത്തി​യ​ത്. തേ​ളി​െൻറ​യും ചി​ല​ന്തി​യു​ടെ​യും സ​മ്മി​ശ്ര സ്വ​ഭാ​വം ഇ​വ കാ​ണി​ക്കും. ചാ​ട്ട​വാ​ർ പോ​ലെ നീ​ണ്ട കൈ​ക​ളാ​ണ് പേ​രി​നു കാ​ര​ണം. തേ​വ​ര എ​സ്.​എ​ച്ച്​ കോ​ള​ജ്​ സു​വോ​ള​ജി വ​കു​പ്പ്​ ത​ല​വ​ൻ എം.​ജെ. മാ​ത്യു ചി​ല​ന്തി​യെ സ്ഥി​രീ​ക​രി​ച്ചു' -രാ​ജീ​വ്​ പ​റ​യു​ന്നു.

358 ദ​ശ​ല​ക്ഷം വ​ർ​ഷം മു​മ്പ് ദി​നോ​സ​റു​ക​ളു​ടെ കാ​ലം മു​ത​ലു​ള്ള ജീ​വി വ​ർ​ഗ​ത്തി​െൻറ പി​ൻ​ത​ല​മു​റ​ക്കാ​ര​നാ​ണ്​ ചാ​ട്ട​വാ​ർ ചി​ല​ന്തി. അ​പൂ​ർ​വ ഇ​നം ചെ​റു​ജീ​വി​ക​ളും കാ​മ​റ​യി​ൽ പ​തി​ഞ്ഞു. ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി വ​ന്ന ചൈ​നീ​സ് പോ​ണ്ട് ഹെ​റോ​ൺ, തെ​ക്കേ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​നം കാ​ട്ടു​പ​ക്ഷി​യാ​യ മേ​നി​പ്രാ​വ് എ​ന്നി​വ​യു​ടെ വി​വ​ര​ങ്ങ​ളും ​ശേ​ഖ​രി​ച്ച​താ​യി രാ​ജീ​വ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PR Rajeev
Next Story