തൃശൂർ അരണാട്ടുകരയിൽ കഞ്ചാവ് വിൽക്കാനെത്തിയ ഒറീസ സ്വദേശി പിടിയിൽ
text_fieldsതൃശൂർ: അരണാട്ടുകരയിൽ കഞ്ചാവ് വിൽക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സാഹസികമായി പിടികൂടി. ഒറീസ സ്വദേശി രാജേഷാണ് പിടിയിലായത്. ഇയാളിൽ നിന്നും അഞ്ച് കിലോയിലധികം ഒറിയൻ സ്പെഷ്യൽ എന്ന പേരിൽ അറിയപ്പെടുന്ന മുന്തിയ ഇനം കഞ്ചാവ് പിടിച്ചെടുത്തു. വാങ്ങാൻ എത്തിയയാൾ ഉദ്യോഗസ്ഥരെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു.
കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരനാണ് രാജേഷ്. ഇന്ന് രാവിലെ അരണാട്ടുകര പള്ളിക്ക് സമീപം ഓട്ടോയിൽ എത്തി കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെയാണ് പിടിക്കപ്പെട്ടത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി രാജേഷ് പല തവണ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇയാളുടെ പക്കലുണ്ടായിരുന്ന ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. ഫോണിലെ വിശദാംശങ്ങൾ പരിശോധിച്ച് കഞ്ചാവ് ഇടപാടുകാരെയും വാങ്ങി ഉപയോഗിച്ചിരുന്നവരെയും കണ്ടെത്തി കേസെടുക്കുന്നതിനും അഡിക്ട് ആയവരെ വിമുക്തിമിഷൻ വഴി പുതുജീവൻ നൽകുവാനും തൃശൂർ എൻഫോഴ്സ്മെൻറ് അസി. എക്സൈസ് കമീഷണർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

