Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിപ്പൂരിൽ വിമാനമിറങ്ങിയ പയ്യോളി സ്വദേശിയായ പ്രവാസിയെ കാണാതായി

text_fields
bookmark_border
കരിപ്പൂരിൽ വിമാനമിറങ്ങിയ പയ്യോളി സ്വദേശിയായ പ്രവാസിയെ കാണാതായി
cancel

പയ്യോളി: കരിപ്പൂരിൽ വിമാനമിറങ്ങിയ പയ്യോളി സ്വദേശിയെ കാണാതായതായി പരാതി. പയ്യോളി കീഴൂര്‍ ഐശ്വര്യയില്‍ കളരിയുള്ളതില്‍ രാമകൃഷ്ണന്റെ മകന്‍ പ്രദീഷ് (45) നെയാണ് കാണാതായത്. ഷാര്‍ജയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രദീഷ് ആരോടും പറയാതെ കഴിഞ്ഞ സ്പതംബർ 22ന് നാട്ടിലേക്കു വരികയായിരുന്നു. എന്നാൽ ഇതുവരെയായി വീട്ടില്‍ എത്തിയിട്ടില്ല.

വ്യാഴാഴ്ച രാത്രി വിമാനമിറങ്ങിയ പ്രദീഷ് മാസ്കും നീല ഷർട്ടും കറുപ്പ് പാൻറ്സും ധരിച്ച് യാത്രക്കാർ പുറത്തേക്ക് വരുന്ന പ്രധാന കവാടത്തിലൂടെള്ള ദൃശ്യങ്ങൾ വിമാനത്താവളത്തിലെ സി.സി ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാൽ ടാക്സി വിളിച്ചാൽ പരമാവധി രണ്ട് മണിക്കൂർ കൊണ്ട് നാട്ടിലെത്താവുന്ന ദൂരമായിട്ടും പ്രദീഷ് രണ്ട് ദിവസമായിട്ടും എത്തിച്ചേരാത്തതിൽ വീട്ടുകാരും ഷാർജയിലുള്ള പ്രദീഷി​ന്റെ കുടുംബവും ആശങ്കയിലാണ്. പിതാവിന്റെ പരാതിയില്‍ കരിപ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - An expatriate from Payyoli, who landed at Karipur, has gone missing
Next Story