കേരളീയത്തിൽ പെൺകാലങ്ങളുടെ ചരിത്ര വഴികൾ അടയാളപ്പെടുത്തുന്ന പ്രദർശനം
text_fieldsതിരുവനന്തപുരം: കേരളീയ സ്ത്രീ ചരിത്രം, പ്രതിരോധങ്ങൾ, പ്രതിനിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തി നവംബർ ഒന്ന് മുതൽ ഏഴ് വരെ കേരളീയത്തിന്റെ ഭാഗമായി പ്രദർശനം സംഘടിപ്പിക്കും. സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ അയ്യങ്കാളി ഹാളിൽ നടക്കുന്ന പരിപാടിയുടെ ക്യുറേറ്റർ ഡോ.സജിത മഠത്തിലാണ്.
കേരള സ്ത്രീയുടെ ശാക്തീകരണം പ്രതിരോധം എന്നിവ പ്രതിഫലിപ്പിക്കുന്ന ഊർജസ്വലമായ കാഴ്ചാനുഭവമായിട്ടാണ് പ്രദർശനത്തെ വിഭാവനം ചെയ്തിട്ടുള്ളത്. ആദ്യകാല പരിഷ്കരണ പ്രസ്ഥാനങ്ങൾ മുതൽ സമകാലിക നേട്ടങ്ങൾ വരെ ഇതിൻ്റെ ഭാഗമാകും. കേരള സ്ത്രീകളുടെ പോരാട്ടങ്ങളുടെയും വിജയങ്ങളുടെയും പരിവർത്തനത്തിന്റെയും ദൃശ്യ വിവരണവും ഈ പ്രദർശനത്തിലുൾപ്പെടും.
ചരിത്ര വിവരണത്തിനപ്പുറം ശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും നേട്ടങ്ങളുടെയും ചലനാത്മകമായ ആഘോഷമായാണ് പ്രദർശനം നടക്കുന്നത്.കേരള സ്ത്രീകളുടെ അസാധാരണമായ സംഭാവനകളെ ആദരിക്കുകയും പുരോഗമന കേരളം കെട്ടിപ്പടുക്കുന്നതിൽ അവരുടെ പ്രധാന പങ്ക് വീണ്ടും സ്ഥിരീകരിക്കുകയും ചെയ്യും.
സർക്കാർ തലത്തിലുള്ള സ്ത്രീപക്ഷ സമീപനങ്ങൾ ഈ പെൺ വഴികളെ എങ്ങനെ ഗുണപരമായി മാറ്റി തീർത്തു എന്നതും ഈ ദൃശ്യവിരുന്നിൻ്റെ ഭാഗമായിരിക്കും. ഫോട്ടോ എക്സിബിഷൻ,വീഡിയോ ഇൻസ്റ്റലേഷനുകൾ, സ്ത്രീ സംവിധായകരുടെ ഡോക്യുമെൻ്ററി പ്രദർശനങ്ങൾ എന്നിവക്കു പുറമേ സ്ത്രീസംഘങ്ങളുടെ കലാപരിപാടികളും പെൺ ചരിത്ര രേഖപ്പെടുത്തലിനെ സജീവമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

