Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോലി ചെയ്ത സ്ഥാപനത്തിൽ കവർച്ച നടത്തിയ ജീവനക്കാരനും കൂട്ടാളികളും അറസ്റ്റിൽ

text_fields
bookmark_border
ജോലി ചെയ്ത സ്ഥാപനത്തിൽ കവർച്ച നടത്തിയ ജീവനക്കാരനും കൂട്ടാളികളും അറസ്റ്റിൽ
cancel

കായംകുളം: കെ.പി.എ.സി ജംഗ്ഷന് വടക്കുവശത്തെ റ്റാറ്റാ ഷോറൂമിൽ നിന്നും പണം മോഷ്ടിച്ച ജീവനക്കാരനും കൂട്ടാളിയും അറസ്റ്റിൽ. മുകൾ നിലയിലെ ഓഫീസ് മുറിയിലെ അലമാര കുത്തിത്തുറന്ന് 1,44 ,600 രൂപ കവർന്ന കേസിൽ നൂറനാട് പാലമേൽ പണയിൽ സരിനാലയത്തിൽ സരിൻ (37), പണയിൽ ചരൂർ വീട്ടിൽ കണ്ണൻ ( ഭുവനേഷ് കുമാർ 29) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21 ന് രാവിലെ ഒമ്പതിനും ഇടയിലായിരുന്നു മോഷണം.

സരിൻ ഷോറൂമിലെ അഡ്മിൻ എക്സിക്യൂട്ടീവാണ്. കണ്ണനെ പുറത്ത് കാവൽ നിർത്തിയ ശേഷം പിറക് വശത്തെ വാതിൽ തള്ളി തുറന്ന് അകത്ത് കയറി സരിനാണ് മോഷണം നടത്തിയത്. സി.സി ടി.വി ഓഫ് ചെയ്ത ശേഷമായിരുന്നു മോഷണം. 21ന് രാത്രി ഓഫ് ചെയ്ത സി.സി.ടി.വി പിറ്റേ ദിവസം രാവിലെ സരിൻ ഷോറൂമിലെത്തിയ ശേഷമാണ് ഓൺ ചെയ്യുന്നത്.

മോഷണം ചെയ്തെടുത്ത പണത്തിൽ നിന്നും ഒരു വിഹിതം രണ്ടാം പ്രതിക്ക് നൽകിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും, ഫോൺ രേഖകളും പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. കായംകുളം ഡി.വൈ. എസ്.പി. അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐ. ഉദയകുമാർ, എസ്.ഐ. ശ്രീകുമാർ , പൊലീസുകാരായ ദീപക്, വിഷ്ണു, ശരത്, ശ്രീരാജ് , ഷാജഹാൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - An employee and his accomplices have been arrested for robbing a company where he worked
Next Story