സ്കൂളിന് സമീപത്തെ റോഡിൽ വൈദ്യുതി കമ്പി പൊട്ടിവീണു; അപകടം ഒഴിവായത് തലനാരിഴക്ക്
text_fieldsആമ്പല്ലൂർ: കല്ലൂർ കാവല്ലൂർ സ്കൂളിന് സമീപത്തെ റോഡിൽ വൈദ്യുതി കമ്പി പൊട്ടിവീണു. മഴയിൽ പൊട്ടിക്കിടന്ന കമ്പിയിൽ നിന്ന് ഷോക്കേൽക്കാതെ വഴിയാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് റോഡിൽ കമ്പി പൊട്ടിവീണ നിലയിൽ കണ്ടത്. ഈ സമയത്ത് വൈദ്യുതി പ്രവാഹമുണ്ടായിരുന്നു.
കാവല്ലൂർ കവിത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹിയായ രാജേഷ് കൊല്ലേരിയാണ് റോഡിന് കുറുകെ കമ്പി പൊട്ടികിടക്കുന്നത് കണ്ടത്. തുടർന്ന് ക്ലബ്ബ് പ്രസിഡന്‍റും അസി. എക്സൈസ് ഇൻസ്പെക്ടറുമായ രാജു കിഴക്കൂടൻ കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചതോടെ ലൈൻ ഓഫ് ചെയ്തു.
കാറ്റിൽ മരച്ചില്ല വീണതാണ് കമ്പി പൊട്ടിവീഴാൻ കാരണം. സമീപത്തെ സ്കൂളിലേക്ക് കുട്ടികൾ പോകുന്ന ഇടവഴിയാണിത്. നിരവധി വീടുകളുള്ള ഈ ഭാഗത്തെ നാട്ടുകാരും ഇതിലൂടെയാണ് പോകുന്നത്. കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

