Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ വയോധികന്‍ കൊല്ലപ്പെട്ടു

text_fields
bookmark_border
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ വയോധികന്‍ കൊല്ലപ്പെട്ടു
cancel

തൃശൂർ: അതിരപ്പിള്ളി വൈശേരിയിൽ കാട്ടാന ആക്രമണത്തിൽ വയോധികന്‍ കൊല്ലപ്പെട്ടു. പുല്ലേർക്കാട്ട് മോഹനന്‍(65) ആണ് പുലർച്ചെയുണ്ടായ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സമീപത്ത് ആന ഇറങ്ങിയപ്പോൾ മുന്നിൽ ചെന്ന് പെടുകയായിരുന്നു മോഹനന്‍. ഉടന്‍ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വനമേഖലയോടുചേർന്നായിരുന്നു മോഹനന്‍റെ വീട്. പുലർച്ചെ ആനയുടെ ശബ്ദം കേട്ടാണ് അദ്ദേഹം ടോർച്ചുമായി പുറത്തിറങ്ങിയത്. വന്യജീവി ആക്രമണം രൂക്ഷമാണ് അതിരപ്പിള്ളി മേഖല‍യിൽ. പ്രത്യേകിച്ച് കാട്ടാന ശല്യം നിരന്തരമുണ്ടാവാറുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - An elderly man was killed in a wild elephant attack in Athirappilly
Next Story