എട്ടുവയസ്സുകാരൻ ചികിത്സാ സഹായം തേടുന്നു
text_fieldsമുഹമ്മദ് ഇസിയാൻ
കോഴിക്കോട്: മാരക രോഗം പിടിപെട്ട എട്ടുവയസ്സുകാരൻ ചികിത്സാ സഹായം തേടുന്നു. വേങ്ങേരി- കണ്ണാടിക്കൽ കോട്ടയിൽ പറമ്പ് അബ്ദുൽ സലാമിെൻറ മകൻ മുഹമ്മദ് ഇസിയാനാണ് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സ തേടുന്നത്. മജ്ജ മാറ്റിവെക്കൽ മാത്രമാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഏക മാർഗമെന്ന് ഡോക്ടർമാരുടെ നിർദേശിക്കുന്നു. നിർധന കുടുംബം കിടപ്പാടം പോലും വിറ്റ് 20 ലക്ഷ ത്തോളം രൂപ ഇതിനോടകം ചെലവഴിച്ചു.
തുടർ ശസ്ത്രക്രിയക്ക് 30 ലക്ഷത്തിലധികം ചെലവ് വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. മറ്റ് വരുമാന നമാർഗ്ഗമൊന്നുമില്ലാത്ത കുടുംബത്തെ സാഹായിക്കാൻ കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം. എൽ.എ, വാർഡ് കൗൺസിലർമാരായ കെ.സി. ശോഭിത, ഒ. സദാശിവൻ തുടങ്ങിയവർ രക്ഷാധികാരിക ളായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. വെള്ളിമാട്കുന്ന് എസ്.ബി.ഐ ബ്രാഞ്ചിൽ എ.സി 42081774705 നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്-എസ്.ബി.ഐ.എൻ0016659.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

